ഒരു കോടിയുടെ പ്രീ സെയില്‍, ബുക്ക് മൈ ഷോയില്‍ ഒന്നാമത്; 'ഐ നോബഡി' നാളെ തിയറ്ററുകളിലേക്ക്

Published : Jul 08, 2026, 07:13 PM IST
number 1 in book my show i nobody grossed 1 crore in pre sale prithviraj sukumaran movie from tomorrow

Synopsis

നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ഐ നോബഡി' നാളെ തിയറ്ററുകളിലേക്ക്

നിസാം ബഷീർ- പൃഥ്വിരാജ് സുകുമാരൻ ചിത്രം 'ഐ നോബഡി' നാളെ തിയറ്ററുകളിൽ എത്തുന്നു. റിലീസ് ടീസറിനു പിന്നാലെ ബുക്ക് മൈ ഷോയും കീഴടക്കുകയാണ് ഐ നോബഡി. ബുക്കിംഗ് ഓപ്പണായി നിമിഷങ്ങൾക്കുള്ളിൽ ബുക്കിങ് ട്രെൻഡിങ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട് ചിത്രം. കഴിഞ്ഞ 24 മണിക്കൂറിൽ 15000 ത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതുവരെയുള്ള കണക്കിൽ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടിയ്ക്ക് മുകളിൽ നേടിയെന്നാണ് റിപ്പോർട്ട്. പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റസിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് 'ഐ നോബഡി' നിർമ്മിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹെയ്സ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും ‘ഐ നോബഡി’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിംഗ് ആണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന 5 ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയം, സംഘട്ടന സംവിധാനം- വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, വി എഫ് എക്സ്- ലവ കുശ, മാർക്കറ്റിംഗ്- കാറ്റലിസ്റ്റ്, ഡിസൈൻ- റ്റിംഗ്‌, പ്രൊമോഷൻസ്- പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ. വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, ഡിസൈൻസ്- യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്- ബ്ലെസ് തോമസ്, അഡ്വർടൈസിംഗ് : ബ്രിങ് ഫോർത്ത്, പി ആർ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

ബോക്സ് ഓഫീസിൽ 25 കോടിക്ക് മുകളിൽ നേടി 'ബാലന്‍'; വീഡിയോ ഗാനം പുറത്തുവിട്ട് അണിയറക്കാര്‍
ബോക്സ് ഓഫീസില്‍ ഒരാഴ്ച കൊണ്ട് 'പ്രായപൂര്‍ത്തിയായി' ബാലന്‍; ഇതുവരെ നേടിയ കളക്ഷന്‍