സൗദി ബോക്സ് ഓഫീസില്‍ 1 മില്യണ്‍! മോഹന്‍ലാലിന് മുന്‍പ് ഈ അപൂര്‍വ്വ നേട്ടം ഒരേയൊരു ഇന്ത്യന്‍ താരത്തിന്

Published : Apr 06, 2025, 01:18 PM IST
സൗദി ബോക്സ് ഓഫീസില്‍ 1 മില്യണ്‍! മോഹന്‍ലാലിന് മുന്‍പ് ഈ അപൂര്‍വ്വ നേട്ടം ഒരേയൊരു ഇന്ത്യന്‍ താരത്തിന്

Synopsis

മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തിയ ചിത്രം

ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ മികച്ച കളക്ഷനുകളിലൊന്ന് മലയാള ചിത്രം എമ്പുരാന്‍റെ പേരിലാണ്. വെറും 5 ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ എത്തിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെ മറികടന്ന് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയിരുന്നു. വിദേശ ബോക്സ് ഓഫീസിലാണ് ചിത്രം ഏറ്റവും മികച്ച പ്രതികരണം നേടിയത്. അതില്‍ പല രാജ്യങ്ങളിലും മോളിവുഡ് ഹയസ്റ്റ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് ഇട്ടിരുന്നു ചിത്രം. അതിലൊന്ന് സൗദി അറേബ്യയാണ്.

ഒരു മില്യണ്‍ ഡോളര്‍ (8.5 കോടി രൂപ) ആണ് സൗദിയില്‍ നിന്ന് മോഹന്‍ലാല്‍ ചിത്രം നേടിയത്. ഒരു മലയാള ചിത്രം ആദ്യമായാണ് സൗദിയില്‍ 1 മില്യണ്‍ പിന്നിടുന്നത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊരു താരത്തിന് മാത്രമേ ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ആണ് അത്. ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആണ് സൗദിയില്‍ നിന്ന് ആദ്യമായി ഒരു മില്യണ്‍ ഡോളര്‍ കടന്ന ഇന്ത്യന്‍ ചിത്രം. പിന്നാലെ ഷാരൂഖിന്‍റെ തന്നെ ജവാനും ഈ സംഖ്യ മറികടന്നു.

പഠാന്‍റെ സൗദിയിലെ ലൈഫ് ടൈം ഗ്രോസ് 1.94 മില്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ ജവാന്‍റേത് 3.21 മില്യണ്‍ ആയിരുന്നു. മറ്റ് പല വിദേശ മാര്‍ക്കറ്റുകളിലും ചിത്രം ഒരു മില്യണ്‍ മാര്‍ക്ക് മറികടന്നിരുന്നു. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. മലയാളത്തിലെ ഏറ്റവും മികച്ച ഓപണിംഗ് കൂടാതെ ഏറ്റവും വേഗത്തിലുള്ള 100 കോടി, 200 കോടി ക്ലബ്ബ് നേട്ടങ്ങളും ഈ ചിത്രം സ്വന്തം പേരിലാക്കി.

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്