ഗള്‍ഫിലെ ടോപ്പ് 25 കളക്ഷന്‍; മോഹന്‍ലാലിന് മുകളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം!

Published : May 07, 2025, 11:45 AM IST
ഗള്‍ഫിലെ ടോപ്പ് 25 കളക്ഷന്‍; മോഹന്‍ലാലിന് മുകളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം!

Synopsis

മലയാള സിനിമയുടെ പരമ്പരാഗത വിദേശ മാര്‍ക്കറ്റ് ആണ് ഗള്‍ഫ്

മലയാള സിനിമയുടെ ഓവര്‍സീസ് മാര്‍ക്കറ്റ് യുകെയിലേക്കും അമേരിക്കയിലേക്കുമൊക്കെ വികസിക്കുന്നതിന് മുന്‍പ് മോളിവുഡിന്‍റെ പ്രധാന വിദേശ മാര്‍ക്കറ്റ് ഗള്‍ഫ് ആയിരുന്നു. റിലീസ് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച കാലത്ത് മലയാള സിനിമയുടെ ഗള്‍ഫിലെ റിലീസ് സെന്‍ററുകളുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചു. ഇന്ത്യന്‍ സിനിമാലോകം ഒട്ടാകെ ശ്രദ്ധിക്കുന്ന തരത്തിലേക്ക് മലയാള സിനിമകളുടെ കളക്ഷനില്‍ വലിയ വര്‍ധനവാണ് സമീപകാലത്ത് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ചും ഓവര്‍സീസ് ബോക്സ് ഓഫീസ്. ഇപ്പോഴിതാ കൗതുകകരമായ ഒരു ലിസ്റ്റ് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ഗള്‍ഫിലെ എക്കാലത്തെയും ഏറ്റവും മികച്ച കളക്ഷന്‍ നേടിയ 25 ചിത്രങ്ങളുടെ പട്ടികയാണ് ഇത്. മോഹന്‍ലാല്‍ ചിത്രങ്ങളെ കൂടാതെ ഒരേയൊരു മലയാള ചിത്രം മാത്രമാണ് പട്ടികയില്‍ ഉള്ളത്. ടോപ്പ് 25 ല്‍ മോഹന്‍ലാലിനേക്കാള്‍ എണ്ണത്തില്‍ അധികം ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ രണ്ട് താരങ്ങള്‍ക്കേ ഉള്ളൂ.

ട്രാക്കര്‍മാരായ ബോളിവുഡ് ബോക്സ് ഓഫീസിന്‍റെ ലിസ്റ്റ് പ്രകാരം മോഹന്‍ലാല്‍ നായകനായ 3 ചിത്രങ്ങളാണ് ഗള്‍ഫിലെ ഇന്ത്യന്‍ സിനിമകളുടെ ആള്‍ ടൈം ടോപ്പ് 25 ല്‍ ഇടംപിടിച്ചിരിക്കുന്നത്. ലൂസിഫര്‍, എമ്പുരാന്‍, തുടരും എന്നിവയാണ് അവ. ഒപ്പം മോഹന്‍ലാല്‍ ഗസ്റ്റ് റോളില്‍ എത്തിയ ജയിലറും ലിസ്റ്റില്‍ ഉണ്ട്. ഏറ്റവുമധികം ചിത്രങ്ങള്‍ ഷാരൂഖ് ഖാന് ആണ്. ആറ് സിനിമകള്‍. സല്‍മാന്‍ ഖാന്‍ നായകനായ നാല് ചിത്രങ്ങളും ലിസ്റ്റില്‍ ഉണ്ട്. ആമിര്‍ ഖാന്‍ 3 ചിത്രങ്ങളോടെ മോഹന്‍ലാലിനൊപ്പം ഉണ്ട്. പ്രഭാസ്, യഷ്, വിജയ്, രജനികാന്ത്, രണ്‍ബീര്‍ കപൂര്‍, ഹൃത്വിക് റോഷന്‍, കമല്‍ ഹാസന്‍ എന്നിവര്‍ക്ക് ലിസ്റ്റില്‍ ഓരോ ചിത്രങ്ങള്‍ വീതവും ഉണ്ട്.

സോളോ ഹീറോ ചിത്രം അല്ലാത്ത ഒരു ചിത്രവും ലിസ്റ്റില്‍ ഉണ്ട്. മലയാളത്തില്‍ നിന്നുള്ള 2018 ആണ് അത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ ചിത്രത്തില്‍ ടൊവിനോ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കിലും ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍ അടക്കമുള്ള വലിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. ലിസ്റ്റില്‍ മോഹന്‍ലാല്‍ ചിത്രങ്ങളല്ലാതെ മലയാളത്തില്‍ നിന്നുള്ള ഒരേയൊരു ചിത്രവും ഇതാണ്. അതേസമയം തുടരും ഇപ്പോഴും മികച്ച ഒക്കുപ്പന്‍സിയിലാണ് പ്രദര്‍ശനം തുടരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ