
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ അഭിനയിച്ച ഒരു മലയാള ചിത്രം തീയേറ്ററുകളില്‍ എത്തിയത്. ഏറെക്കാലത്തിന് ശേഷമുള്ള തങ്ങളുടെ പ്രിയതാരത്തിന്റെ മടങ്ങിവരവിനെ വന്‍ ആഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത 'ഒരു യമണ്ടന്‍ പ്രേമകഥ' തീയറ്ററില്‍ ചിരിപടര്‍ത്തി മുന്നേറുകയാണ്.
ഇപ്പോള്‍ ചിത്രത്തിന്‍റെ ആദ്യ ഏഴ് ദിവസത്തെ ബോക്സ്‍ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏഴ് ദിവസം കൊണ്ട് ചിത്രം 16 കോടി ചിത്രം നേടിയെന്നാണ് ഒഫീഷ്യല്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തെ നെഞ്ചേറ്റിയ പ്രേക്ഷകര്‍ക്കുള്ള നന്ദിയും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ദുല്‍ഖര്‍ അവസാനമായി സ്‌ക്രീനില്‍ മലയാളം സംസാരിച്ച ചിത്രം ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ്. 2017 ഒക്ടോബര്‍ ആദ്യമെത്തിയ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യപ്പട്ടത്. അതിന് മുന്‍പെത്തിയ ദുല്‍ഖര്‍ ചിത്രം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത 'പറവ' ആയിരുന്നു. തെലുങ്കില്‍ 'മഹാനടി'യും ബോളിവുഡിലെ അരങ്ങേറ്റചിത്രം 'കര്‍വാനും' പിന്നാലെയെത്തി.
റൊമാന്റിക്-കോമഡി ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഹിറ്റ് കൂട്ടുക്കെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥ ഒരുക്കിയത്. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് നാദിര്‍ഷയാണ്. ക്ലീന്‍-യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. കേരളമൊട്ടാകെ 148 തീയേറ്ററുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനെത്തിയത്.