മികച്ച അഭിപ്രായം, റാമിന്‍റെ 'പറന്ത് പോ' ആദ്യ ദിനം എത്ര നേടി? കണക്കുകള്‍

Published : Jul 05, 2025, 02:57 PM IST
Paranthu Po day 1 box office ram aju varghese grace antony shiva anjali

Synopsis

ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

വ്യത്യസ്തമായ സ്വന്തം വഴിയിലൂടെ സഞ്ചരിക്കുന്ന തമിഴ് സംവിധായകനാണ് റാം. കട്രത് തമിഴ് മുതല്‍ പേരന്‍പ് വരെ നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി ഇതിന് മുന്‍പ് പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പറന്ത് പോ എന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇന്നലെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. ബുക്ക് മൈ ഷോയില്‍ 9.5 റേറ്റിംഗ് ഉണ്ട് ചിത്രത്തിന്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 42 ലക്ഷം രൂപയാണ് ചിത്രത്തിന്‍റെ ആദ്യ ദിനത്തിലെ കളക്ഷന്‍. രണ്ടാം ദിനമായ ഇന്ന് ഇതുവരെയുള്ള ട്രാക്കിംഗ് അനുസരിച്ച് ചിത്രം 18 ലക്ഷമാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം വന്നതിനാല്‍ ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം തിയറ്ററുകളിലേക്ക് കാര്യമായി ആളെ എത്തിക്കാന്‍ സാധ്യതയുള്ളതായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. റോഡ് മ്യൂസിക്കല്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശിവയാണ് നായകന്‍. ശിവയുടെ ഭാര്യയായി എത്തുന്നത് മലയാളി താരം ഗ്രേസ് ആന്‍റണിയാണ്. അഞ്ജലി, മിഥുല്‍ റ്യാന്‍, വിജയ് യേശുദാസ്, ശ്രീജ രവി എന്നിവര്‍ക്കൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗ്രേസ് ആന്‍റണിയുടെയും അജു വര്‍ഗീസിന്‍റെയും തമിഴ് അരങ്ങേറ്റമാണ് ഈ ചിത്രത്തിലൂടെ.

 

 

ചിത്രത്തിന്‍റെ രചനയും റാം തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം എന്‍ കെ ഏകാംബരം, എഡിറ്റിംഗ് മതി വി എസ്, മ്യൂസിക് സന്തോഷ് നിയാനിധി, പ്രൊഡക്ഷന്‍ ഡിസൈനര്‍ കുമാര്‍ ഗംഗപ്പന്‍, സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വ, കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനാവാരെ, നൃത്തസംവിധാനം റിച്ചി റിച്ചാര്‍ഡ്സണ്‍, സൗണ്ട് ഡിസൈന്‍ അരുള്‍ മുരുകന്‍, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, കളറിസ്റ്റ് രാജശേഖരന്‍, വിഎഫ്എക്സ് കാര്‍ത്തിക് കമ്പേട്ടന്‍, സ്റ്റില്‍സ് ജയ്കുമാര്‍ വൈരവന്‍, മേക്കപ്പ് ശശികുമാര്‍ പരമശിവം, സുധി സുരേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍സ് ട്വന്‍റി വണ്‍ ജി- പ്രവീണ്‍ പി കെ, ക്രിയേറ്റീവ് പ്രൊമോഷന്‍സ് ഓണ്‍ ദി ഹൗസ്. അതേസമയം നിവിന്‍ പോളിയെ നായകനാക്കി റാം ഒരുക്കിയ ഏഴ് കടല്‍ ഏഴ് മലൈ എന്ന ചിത്രം പ്രദര്‍ശനത്തിന് എത്താനുണ്ട്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'