25 കോടിയുടെ നിറവിൽ പാർവതി തിരുവോത്തിന്റെ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

Published : Sep 20, 2026, 07:20 PM IST
Pradhama Dhrishtya Kuttakkar movie

Synopsis

ഷഹദ് സംവിധാനം ചെയ്ത് പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

പാർവതി തിരുവോത്ത് പൊലീസ് വേഷത്തിൽ എത്തിയ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ 25 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്. അണിയറ പ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 11ന് ആയിരുന്നു പടത്തിന്റെ റിലീസ്.

ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാറിന്റെ സംവിധാനം ഷഹദ് ആണ്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമാണം. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം കൂടിയാണിത്.

സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പൊലീസ് വേഷമാണിത്. പ്രശസ്ത താരങ്ങളായ പാർത്ഥിപന്‍, മാത്യു തോമസ് ,വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയും ചിത്രത്തിലുണ്ട്. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി. ലൈൻ പ്രൊഡ്യൂസർ - ദീപക് രാജ. പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. കലാസംവിധാനം മഹേഷ് മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. മേക്കപ്പ് അമൽ ചന്ദ്രൻ. ആക്ഷൻ - കലൈ കിംഗ്‌സൺ. വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പി ആർ - ടാഗ് 360 ഡിഗ്രി. സ്റ്റിൽസ് റിഷാജ് മുഹമ്മദ്‌. പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സൂരി ചിത്രം 'മണ്ടാടി'; കളക്ഷനിൽ വമ്പൻ മുന്നേറ്റം
24 ദിവസം കൊണ്ട് ആഗോള കളക്ഷനായി 292 കോടി; വമ്പൻ നേട്ടവുമായി രവി തേജ ചിത്രം 'ഇരുമുടി'