റെക്കോര്‍ഡിട്ട് സലാര്‍, തെലുങ്കില്‍ മാത്രം കളക്ഷൻ ആ സുവര്‍ണ നേട്ടത്തില്‍

Published : Dec 27, 2023, 03:16 PM IST
റെക്കോര്‍ഡിട്ട് സലാര്‍, തെലുങ്കില്‍ മാത്രം കളക്ഷൻ ആ സുവര്‍ണ നേട്ടത്തില്‍

Synopsis

വമ്പൻ റെക്കോര്‍ഡുമായി പ്രഭാസിന്റെ സലാര്‍.

ഇന്ത്യയില്‍ 2023ലെ വമ്പൻ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സലാര്‍. യാഷിനെ നായകനാക്കി കെജിഎഫെന്ന ചിത്രം സംവിധാനം ചെയ്‍ത് രാജ്യമൊട്ടെകെ ശ്രദ്ധയാകര്‍ഷിച്ച പ്രശാന്ത് പ്രഭാസുമായി എത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ മുന്നിലെത്തും എന്നത് ആരാധകര്‍ പ്രതീക്ഷിച്ചതാണ്. പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമാണ് സലാര്‍ സ്വന്തമാക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ സലാര്‍ 102 കോടി നേടി എന്നതാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

സലാര്‍ ആഗോളതലത്തില്‍ ആകെ 402കോടി രൂപ നേടി എന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ ഒടുവില്‍ പറഞ്ഞിരുന്നത്. സലാറിന്റെ വമ്പൻ വിജയത്തിന് കാരണം ചിത്രത്തിലെ നായകൻ പ്രഭാസും പ്രശാന്ത് നീലുമാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുമുണ്ട്. മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും സലാറിനെ കഥാപാത്രങ്ങളില്‍ നിര്‍ണായകമാണ് എന്നത് കേരള ബോക്സ് ഓഫീസിലെ കണക്കുകളിലും പ്രതിഫലിക്കുന്നു. ഉത്തരേന്ത്യയില്‍ സലാറിന് മികച്ച പ്രതികരമുള്ളത്. കളക്ഷനില്‍ പ്രതിഫലിക്കുന്നു എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

സലാറില്‍ പ്രഭാസ് ദേവയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മാസ് അപ്പീലുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍ പ്രഭാസിന് എന്നതും പ്രധാന പ്രത്യേകതയാണ്. നായകൻ പ്രഭാസ് സലാറില്‍ ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത് എന്നാണ് മിക്കവരുടെയും അഭിപ്രായം. എന്തായാലും തലയെടുപ്പുള്ള നായക കഥാപാത്രമായി ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിന് സാധിച്ചിട്ടുണ്ട് എന്ന് സലാര്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.

ദേവ എന്ന നായക കഥാപാത്രത്തിന് ചിത്രത്തില്‍ അടുത്ത സുഹൃത്തായി എത്തുന്നത് പൃഥ്വിരാജാണ്. വര്‍ദ്ധരാജ് മാന്നാര്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സലാറില്‍ എത്തിയിരിക്കുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാര്‍ സിനിമയുടെ കഥയില്‍ വലിയ പ്രാധാന്യവുമുണ്ട്. സലാറില്‍ വര്‍ദ്ധരാജ മാന്നാറായി ഇമോഷണല്‍ രംഗങ്ങളില്‍ പൃഥ്വിരാജ് തിളങ്ങുന്നു.

Read More: ഇന്ത്യയില്‍ രണ്ടാമൻ ആ തെന്നിന്ത്യൻ താരം, പതിമൂന്നാമനായി വിജയ്, പത്തില്‍ നിന്ന് രജനികാന്ത് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്