Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ രണ്ടാമൻ ആ തെന്നിന്ത്യൻ താരം, പതിമൂന്നാമനായി വിജയ്, പത്തില്‍ നിന്ന് രജനികാന്ത് പുറത്ത്

രജനികാന്തും ഇന്ത്യൻ ബോക്സ് ഓഫീസില്‍ ആദ്യ പത്തില്‍ ഇല്ല.

 

Indian box office Which film actor is on top Aamir Khan Prabhas Vijay Rajinikanth Shah Rukh Khan or Tovino hrk
Author
First Published Dec 27, 2023, 8:27 AM IST

ഇന്ത്യൻ ബോക്സ് ഓഫീസ് കിംഗ് ആരാണ് എന്നതിന്റെ ശരിയായ ഉത്തരം  ലഭിക്കുക തെന്നിന്ത്യയില്‍ നിന്നാകും. സലാറിലൂടെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ നിലവില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തു മുന്നേറുന്ന പ്രഭാസാണ് ആ താരം.  ഇന്ത്യൻ ബോക്സ് ഓഫീസ് സിനിമാ കളക്ഷനില്‍ രണ്ടാമനാണ് പ്രഭാസ്. പക്ഷേ ഒന്നാമതുള്ള ആമിറിന്റെ ദംഗലിന്റെ കളക്ഷൻ റെക്കോര്‍ഡിലേക്ക് എത്തിയ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രഭാസിന് മുൻതൂക്കം കൂടും.

ഇന്ത്യയുടെ ഒരേയൊരു 2000 കോടി സിനിമയാണ് ആമിര്‍ ഖാൻ നായകനായ 2016ല്‍ പ്രദര്‍ശനത്തിന് എത്തിയത്. ആമിര്‍ ഖാന്റെ ദംഗല്‍ ആഗോള കളക്ഷനില്‍ വമ്പൻ കുതിപ്പ് നടത്തിയത് 2017ല്‍ ചൈനയിലടക്കം വീണ്ടും റിലീസ് ചെയ്‍തപ്പോഴായിരുന്നു. ചൈനയില്‍ നിന്ന് മാത്രം 1344 കോടി രൂപയില്‍ അധികം 2017ല്‍ ദംഗല്‍ നേടിയിരുന്നു. ദംഗല്‍ ആഗോളതലത്തില്‍ ആകെ 2024 കോടി രൂപയാണ് നേടിയത്.

പ്രഭാസിന്റെ ബാഹുബലി 2 ഇന്ത്യയിലെ കളക്ഷൻ മാത്രം പരിഗണിക്കുമ്പോള്‍ ഒന്നാം സ്ഥാനത്താണ്.  ആഗോളതലത്തില്‍ ബാഹുബലി 2 1810 കോടി രൂപയാണ് ആകെ നേടിയത്.  ആദ്യമായി ഇന്ത്യയില്‍ നിന്ന് 1000 കോടിയില്‍ അധികം നേടുന്നതിന്റെ റെക്കോര്‍ഡ് ബാഹുബലി 2നാണ്. പ്രഭാസ് നായകനായ സലാര്‍ 400 കോടി രൂപയിലധികം നേടി ആഗോള ബോക്സ് ഓഫീസില്‍ കുതിക്കുന്നതിനാല്‍ ഏതൊക്കെ റെക്കോര്‍ഡ് തകരുമെന്ന് കാത്തിരുന്ന് കാണണം.

കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് രാജമൗലി സംവിധാനം ചെയ്‍ത ആര്‍ആര്‍ആറാണ്. ആര്‍ആര്‍ആര്‍ ആഗോളതലത്തില്‍ ആകെ നേടിയതത് 1387.26 കോടി രൂപയാണ്. സംവിധായകൻ പ്രശാന്ത് നീലിന്റെ ഹിറ്റ് ചിത്രം കെജിഎഫ് രണ്ട് യാഷ് നായകനായി ആഗോളതലത്തില്‍ 1250 കോടി രൂപ നേടി നാലാം സ്ഥാനത്തുള്ളപ്പോള്‍ ഷാരൂഖ് ഖാന്റെ എക്കാലത്തെയും വിജയ ചിത്രം ജവാന് 1148.2 കോടി രൂപയുമായി കന്നഡയ്‍ക്കും പിന്നിലെത്താനേ സാധിച്ചുള്ളൂ. ദളപതി വിജയ്‍‍യുടെ ലിയോ 620.50 കോടി രൂപ നേടിയപ്പോള്‍ ഇന്ത്യയില്‍ പതിമൂന്നാം സ്ഥാനത്തേയ്‍ക്ക് കുതിച്ചുയരാൻ സാധിച്ചു എന്ന സാഹചര്യത്തിലും തമിഴകത്തിനറെ ശങ്കറിന്റെ രജനികാന്ത് ചിത്രം 2.0 699.89 കോടി രൂപയുമായി പതിനൊന്നാം സ്ഥാനത്ത് ഉണ്ട്.

Read More: വിദേശത്ത് നേര് നേടിയത്, കളക്ഷനില്‍ വൻ കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios