മുടക്കിയത് 36 കോടി, 10 ദിവസത്തിൽ തമിഴകത്തെ ഞെട്ടിച്ച കളക്ഷൻ; ഇത് കോളിവുഡിന്റെ വമ്പൻ ​ഡ്രാ​ഗൺ

Published : Mar 02, 2025, 10:44 PM ISTUpdated : Mar 02, 2025, 11:17 PM IST
മുടക്കിയത് 36 കോടി, 10 ദിവസത്തിൽ തമിഴകത്തെ ഞെട്ടിച്ച കളക്ഷൻ; ഇത് കോളിവുഡിന്റെ വമ്പൻ ​ഡ്രാ​ഗൺ

Synopsis

അജിത്തിന്റെ വിഡാമുയർച്ചിയുടെ കളക്ഷനെ അടക്കം ഡ്രാ​ഗൺ മറികടന്നേക്കുമെന്നാണ് കണക്കു കൂട്ടുന്നത്.

മിഴകത്ത് പുത്തൻ താരോദയം എത്തിയിരിക്കുകയാണ്. പ്രദീപ് രംഗനാഥൻ. റിലീസ് ചെയ്ത് ആദ്യദിനം മുതൽ പക്കാ എന്റർടെയ്നർ എന്ന് തമിഴ് സിനിമാസ്വാദകർ വിധി എഴുതിയ ഡ്രാ​ഗൺ ചിത്രം ബോക്സ് ഓഫീസിൽ വൻ വേട്ടയ്ക്കാണ് തിരികൊളുത്തിയത്. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസത്തിൽ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം ഇപ്പോൾ സ്വപ്ന സംഖ്യയും മറി കടന്നിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. 

​ഡ്രാ​ഗൺ 100 കോടി ക്ലബ്ബിലെത്തി എന്നതാണ് പുതിയ വാർത്ത. നിർമാതാക്കളായ എജിഎസ് എന്റർടെയ്ൻമെൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെറും പത്ത് ദിവസത്തിലാണ് നൂറ് കോടി ക്ലബ്ബിൽ ചിത്രം എത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയിരിക്കുന്ന ചിത്രം വരും ദിവസങ്ങളിലും ​ഗംഭീര കളക്ഷൻ നേടുമെന്നാണ് വിലയിരുത്തലുകൾ. അജിത്തിന്റെ വിഡാമുയർച്ചിയുടെ കളക്ഷനെ അടക്കം ഡ്രാ​ഗൺ മറികടന്നേക്കുമെന്നാണ് കണക്കു കൂട്ടുന്നത്. 300 കോടിയാണ് വിഡാമുയർച്ചി നേടിയതെന്നാണ് റിപ്പോർട്ടുകൾ. 

സിനിമ കുട്ടികളെ മെന്റലി സ്വാധീനിക്കും, തീവ്രമായൊരു വികാരം ഉണ്ടാക്കും: നവ്യ മുൻപ് പറഞ്ഞ വാക്കുകൾ വൈറൽ

അനുപമ പരമേശ്വരന്‍ നായികയായി എത്തിയ ചിത്രം 36 കോടി ബജറ്റില്‍ ആണ് ഒരുക്കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഓ മൈ കടവുലേ' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ അശ്വത് മാരിമുത്തു ആണ് ​ഡ്രാ​ഗൺ സംവിധാനം ചെയ്തത്. കയാദു ലോഹർ, മിഷ്‌കിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ലിയോൺ ജെയിംസാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 21 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ ലഭിച്ചു കൊണ്ടിരിക്കയാണ്. ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രം കൂടിയാണ് ഡ്രാഗണ്‍.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'