മലയാളത്തിന്റെ പുതിയ എൻട്രി, ആഗോള കളക്ഷനില്‍ ഞെട്ടിച്ച് പ്രേമലു, നസ്‍ലെനും മമിതയും ഇനി വമ്പൻമാര്‍ക്കൊപ്പം

Published : Mar 11, 2024, 12:47 PM ISTUpdated : Mar 12, 2024, 03:49 PM IST
മലയാളത്തിന്റെ പുതിയ എൻട്രി, ആഗോള കളക്ഷനില്‍ ഞെട്ടിച്ച് പ്രേമലു, നസ്‍ലെനും മമിതയും ഇനി വമ്പൻമാര്‍ക്കൊപ്പം

Synopsis

വമ്പൻമാരെയും ഞെട്ടിച്ച് പ്രേമലു.  

മലയാളത്തില്‍ നിന്ന് ബോക്സ് ഓഫീസ് കളക്ഷനില്‍ നിര്‍ണായക നേട്ടത്തിലെത്തി നസ്‍ലെന്റെ പ്രേമലു. മലയാളത്തിന്റെ പുതിയ 100 കോടി ചിത്രമായിരിക്കുകയാണ് പ്രേമലു. മലയാളത്തില്‍ നിന്നുള്ള പ്രേമലു 100 കോടി ക്ലബില്‍ എത്തുമ്പോള്‍ പ്രധാന വേഷത്തില്‍ ഉള്ളത് യുവ താരങ്ങളാണ് എന്നതും പ്രധാനമാണ്. ബോളിവുഡിനെയടക്കം ഞെട്ടിച്ചാണ് പ്രേമലുവിന്റെ കുതിപ്പ്.

മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും മലയാള ചിത്രം പ്രേമലുവിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.  പ്രേമലുവില്‍ അതിമനോഹരമായ ഒരു പ്രണയ കഥയായിരുന്നു അവതരിപ്പിച്ചത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നത് എന്നു കരുതാം.

ആഗോള ബോക്സ് ഓഫീസില്‍ വമ്പൻ ചിത്രങ്ങളോട് ഏറ്റുമുട്ടിയപ്പോഴും പ്രേമലുവില്‍ പ്രേക്ഷകര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു പ്രതികരണങ്ങളും. പ്രേമലു മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് മുന്നേ തിയറ്ററില്‍ എത്തിയതായിട്ടും വൻ കുതിപ്പ് നടത്തി എന്നത് അമ്പരപ്പിച്ചു. റിലീസിന് ലഭിച്ച മികച്ച അഭിപ്രായം ചിത്രത്തിന് മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ധനം പകരുന്നതായി. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം അമ്പരപ്പിച്ചു.

നസ്‍ലിനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. തമാശയ്‍ക്കും പ്രാധാന്യം നല്‍കിയ ഒരു ചിത്രമാണ് നസ്‍ലെൻ നായകനായ പ്രേമലു. പുതിയ കാലത്തിന് യോജിച്ച തരത്തിലുള്ളതായിരുന്നു ചിത്രത്തിലെ തമാശകള്‍ എന്നതും പ്രേമലുവിലേക്ക് യുവ പ്രേക്ഷകരെയും ആകര്‍ഷിക്കാൻ ഒരു കാരണമായി.

Read More: ആ നേട്ടത്തിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ നടനായി ടൊവിനോ തോമസ്, അഭിമാന തിളക്കത്തിൽ മലയാളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍
കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍