Latest Videos

ആ വമ്പന്മാൻ നിലംപതിച്ചു; മോളിവുഡിന് മറ്റൊരു 150 കോടി, ആടുജീവിതത്തിന് മുന്നിൽ 2018 വീഴുമോ ?

By Web TeamFirst Published Apr 21, 2024, 10:33 AM IST
Highlights

പ്രേമലു, ലൂസിഫർ, പുലിമുരുകൻ എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷൻ ഇതിനോടകം ആടുജീവിതം മറികടന്നു കഴിഞ്ഞു. 

രു കാലത്ത് കോടി ക്ലബ്ബുകൾ വളരെ അപൂർവ്വം ആയിരുന്നു മലയാള സിനിമയ്ക്ക്. എന്നാൽ പുതുവർഷം പിറന്ന് മൂന്നര മാസത്തിൽ 50, 100, 150, 200 കോടി ക്ലബ്ബുകളാണ് മലയാളം കൈക്കുള്ളിൽ ആക്കിയത്. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും യാതൊരു വിട്ടുവീഴ്ചയ്ക്കും മോളിവുഡ് തയ്യാറായില്ല. അതാണ് ഈ ബ്ലോക് ബസ്റ്റർ വിജയങ്ങള്‍ക്ക് കാരണവും. കൂടാതെ ഇതര ഭാഷാ സിനിമാസ്വാദകരും മോളിവുഡ് സിനിമകളെ നെഞ്ചേറ്റി. മോളിവുഡിന്‍റെ ഈ വമ്പന്‍ വിജയത്തിന് വഴിതെളിച്ച സിനിമകളിൽ ഒന്നാണ് ആടുജീവിതം. 

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ആദ്യദിനത്തിലെ ആദ്യ ഷോ മുതൽ വിജയഭേരി മുഴക്കി. ലഭിച്ച മികച്ച മൗത്ത് പബ്ലിസിറ്റിയും തുണയായി. പിന്നീട് കണ്ടത് പൃഥ്വിരാജ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് തേരോട്ടം. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിൽ അൻപത് കോടി ക്ലബ്ബിലും ഇടംനേടിയ ആടുജീവിതത്തിന്റെ ഇതുവരെ ഉള്ള കളക്ഷൻ പുറത്തുവരികയാണ് ഇപ്പോള്‍. 

86വയസുവരെ ഒറ്റയ്ക്ക് താമസം, അവസാന നാളില്‍ ഹാലുസിനേഷൻ, ട്യൂമറുണ്ടായി; മുത്തശ്ശിയെക്കുറിച്ച് സൗഭാ​ഗ്യ വെങ്കിടേഷ്

റിലീസ് ചെയ്ത് 25 ദിവസത്തിൽ 150 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ആടുജീവിതം. പൃഥ്വിരാജ് ആണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രം എന്ന ഖ്യാതിയും ഇതിലൂടെ ആടുജീവിതം സ്വന്തമാക്കി കഴിഞ്ഞു. ആ​ഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ മലയാള സിനിമയുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും ആടുജീവിതം ആണ്. മഞ്ഞുമ്മൽ ബോയ്സ്, 2018 എന്നിവയാണ് മുന്നിലുള്ള മറ്റ് സിനിമകൾ. പ്രേമലു, ലൂസിഫർ, പുലിമുരുകൻ എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷൻ ഇതിനോടകം ആടുജീവിതം മറികടന്നു കഴിഞ്ഞു. മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. ബ്ലെസിയുടെ പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആയിരുന്നു റിലീസ്. അത് വെറുതെ ആയില്ല എന്നത് വ്യക്തവുമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!