തിയറ്റര്‍ കളക്ഷനിൽ കത്തിക്കയറി രവി തേജ; 200 കോടി ക്ലബ്ബിൽ 'ഇരുമുടി'

Published : Sep 02, 2026, 05:14 PM IST
Irumudi

Synopsis

ശിവ നിർവാണ സംവിധാനം ചെയ്ത രവി തേജയുടെ പുതിയ ചിത്രം 'ഇരുമുടി' ആഗോള ബോക്സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടി. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം ശക്തമായ അച്ഛൻ-മകൾ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

വി തേജ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഇരുമുടിയുടെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്. 200 കോടിയിലധികം രൂപയാണ് ഇതിനകം ചിത്രം നേടിയിരിക്കുന്നത്. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഇരുമുടി, രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രം കൂടിയാണ്. ശിവ നിർവാണയാണ് സംവിധാനം.

മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് 'ഇരുമുടി' എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിച്ചിരുന്നത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്.

ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും രവി തേജ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചിരുന്നു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം 'ഇരുമുടി' എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

മുമ്പ് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശക്തമായ അച്ഛൻ- മകൾ ബന്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള വേഷം ആദ്യമായി അവതരിപ്പിക്കുന്നതിനു പുറമെ, ഇതിലൂടെ ഒരു വലിയ മാറ്റത്തിനും കൂടി വിധേയനാവുകയാണ് രവി തേജ എന്ന നടനും പ്രിയാ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശിവ നിർവാണ, നിർമാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: വിഷ്ണു ശർമ, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ്, എഡിറ്റിങ്: പ്രവീൺ പുഡി, സ്‌ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ്, പോസ്റ്റർ.

PREV
Read more Articles on
click me!

Recommended Stories

വിദേശത്ത് ഖലീഫ എത്ര നേടി?, കളക്ഷൻ കണക്കുകള്‍
ബോക്സ് ഓഫീസിൽ രവി തേജയുടെ വിളയാട്ടം; 150 കോടി അടിച്ച് 'ഇരുമുടി'