12 ദിവസം കൊണ്ട് 400 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിനും മറികടക്കാനായില്ല! ഇന്ത്യന്‍ സിനിമയിലെ ആ റെക്കോര്‍ഡ് ഇപ്പോഴും എമ്പുരാന്

Published : Jul 31, 2025, 12:12 PM IST
Saiyaara cannot break empuraan overseas collection till now mohanlal prithviraj

Synopsis

ടോപ്പ് 5 ലിസ്റ്റില്‍ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍

മലയാള സിനിമയുടെ മാര്‍ക്കറ്റ് വികസിപ്പിച്ചതില്‍ പല കാലങ്ങളില്‍ പുറത്തെത്തിയിട്ടുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ട്. സമീപകാലത്ത് വമ്പന്‍ ആഗോള റിലീസ് ലഭിച്ച മോഹന്‍ലാല്‍ ചിത്രമായിരുന്നു എമ്പുരാന്‍. വന്‍ ജനപ്രീതിയും വിജയവും നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയത്. തിയറ്ററില്‍ ആവറേജ് അഭിപ്രായമേ നേടാനായുള്ളൂവെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്. നിലവില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ എമ്പുരാന്‍റെ പേരില്‍ ആണ്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷത്തെ ഒരു പ്രധാന റെക്കോര്‍ഡും ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റ പേരിലാണ്.

2025 ല്‍ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ വിദേശത്ത് ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് ആണ് എമ്പുരാന്‍ ഇപ്പോഴും കൈയാളുന്നത്. റിലീസ് ആയി നാല് മാസങ്ങള്‍ക്കിപ്പുറവും ഈ റെക്കോര്‍ഡ് ചിത്രത്തിന് കൈമോശം വന്നിട്ടില്ല. ഇന്ത്യന്‍ കളക്ഷനില്‍ എമ്പുരാന്‍ നേടിയതിന്‍റെ പല മടങ്ങ് കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഹിന്ദിയില്‍ നിന്ന് എത്തിയിട്ടും അവയ്ക്കും ഓവര്‍സീസ് കളക്ഷനില്‍ എമ്പുരാനെ മറികടക്കാനായില്ല എന്നതാണ് വാസ്തവം. ഏറ്റവുമൊടുവില്‍ ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ചിത്രം സൈയാരയ്ക്കും വിദേശ കളക്ഷനില്‍ ഇതുവരെ എമ്പുരാന് അടുത്തെത്താന്‍ സാധിച്ചിട്ടില്ല.

ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം വിദേശ മാര്‍ക്കറ്റുകളിലെ എമ്പുരാന്‍റെ കളക്ഷന്‍ 16.90 മില്യണ്‍ ഡോളര്‍ ആണ്. അതായത് 148 കോടി രൂപ. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 12 ദിവസം കൊണ്ട് 400 കോടി ക്ലബ്ബില്‍ എത്തിയ സൈയാരയാണ് വിദേശ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍ 11 മില്യണ്‍ മാത്രമേ ചിത്രത്തിന് ഇതിനകം നേടാനായിട്ടുള്ളൂ. അതായത് 96 കോടി രൂപ. വിദേശത്ത് 11 മില്യണ്‍ തന്നെ നേടിയ മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. തുടരും ആണ് അത്. ഹിന്ദി ചിത്രം ഛാവയാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി അഞ്ചാം സ്ഥാനത്തും. 10.25 മില്യണ്‍ ഡോളര്‍ ആണ് ഛാവയുടെ നേട്ടം. 7.6 മില്യണ്‍ ഡോളര്‍ ആണ് ഗുഡ് ബാഡ് അഗ്ലിയുടെ നേട്ടം.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്