കല്യാണി വെട്ടിയ വഴി, നടന്നുകയറി സാമന്ത; തെന്നിന്ത്യന്‍ സിനിമയില്‍ ആ വമ്പന്‍ നേട്ടവുമായി തെലുങ്ക് താരം

Published : Jul 13, 2026, 04:36 PM IST
Samantha Ruth Prabhus Maa Inti Bangaaram becomes second female led south indian film reached 100 crore club

Synopsis

ആ അപൂര്‍വ്വ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ തെന്നിന്ത്യൻ നായികയായി സാമന്ത

നായകനേക്കാള്‍ പ്രാധാന്യം നായികയ്ക്ക് ഉള്ള സിനിമകള്‍ ഏത് സിനിമാ മേഖലയിലും കുറവാണ്. ഇന്ത്യന്‍ സിനിമയുടെ കാര്യം പിന്നെ പറയണ്ട. ബിസിനസ് വശമാണ് ഇത്തരത്തിലുള്ള സിനിമകളില്‍ മുതല്‍ മുടക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കളെ തടയുന്ന പ്രധാന കാര്യം. നായിക ടൈറ്റില്‍ കഥാപാത്രമായ മലയാള ചിത്രം ലോക ചാപ്റ്റര്‍ 1 ചന്ദ്ര ഒരു അപൂര്‍വ്വ റെക്കോര്‍ഡ് നേടിയിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം ആദ്യമായി 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് ലോകയായിരുന്നു. ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തിയ കല്യാണി പ്രിയദര്‍ശന്‍ അങ്ങനെ ഒരു അത്യപൂര്‍വ്വ നേട്ടത്തിനും ഉടമയായി. ഇപ്പോഴിതാ മറ്റൊരു തെന്നിന്ത്യന്‍ നായികയും ഇതേ നേട്ടത്തിന് ഉടമയായിരിക്കുകയാണ്.

തെലുങ്ക് താരം സാമന്ത റൂത്ത് പ്രഭുവാണ് ഈ നേട്ടം സ്വന്തമാക്കുന്ന പുതിയ താരം. കല്യാണി പ്രിയദര്‍ശന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരവുമാണ് സാമന്ത. ഒരു സംവിധായിക ഒരുക്കിയ ചിത്രത്തിലൂടെയാണ് സാമന്തയുടെ നേട്ടം എന്ന പ്രത്യേകതയുമുണ്ട്. ബി വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത മാ ഇന്തി ബംഗാരം എന്ന ചിത്രമാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള നേട്ടമാണ് ഇത്. സ്വാഭാവികമായും സാമന്തയുടെ കരിയറിലെ ഏറ്റവും വലിയ വിജയവുമാണ് ഇത്. നായികാ പ്രാധാന്യമുള്ള ഒരു തെലുങ്ക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനും ഇത് തന്നെ.

ജൂണ്‍ 19 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 71 കോടിയാണ്. 30 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ഈ വര്‍ഷം തെലുങ്ക് സിനിമയില്‍ നിര്‍മ്മാതാവിന് ഏറ്റവും ലാഭം ഉണ്ടാക്കിക്കൊടുത്ത രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. അതേസമയം ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ എത്രയാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ടോളിവുഡ്.

ലോക ചാപ്റ്റര്‍ 1 ചന്ദ്ര മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയാണ്. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഒരേയൊരു മലയാള ചിത്രവും. 304 കോടിയാണ് ചിത്രത്തിന്‍റെ ലൈഫ് ടൈം ആഗോള ഗ്രോസ്.

PREV
Read more Articles on
click me!

Recommended Stories

രണ്ടാം വരവിലും 'സേതുമാധവനെ' സ്വീകരിച്ചോ പ്രേക്ഷകര്‍? 'കിരീടം' ആദ്യ 2 ദിവസം നേടിയ കളക്ഷന്‍
അഡ്വാന്‍സ് ബുക്കിംഗ് ഒരു വര്‍ഷം മുന്‍പ്, ഇന്ന് ടിക്കറ്റൊന്നിന് ബ്ലാക്കില്‍ 47,000 രൂപ! മറ്റൊരു ചിത്രത്തിനുമില്ലാത്ത ഹൈപ്പില്‍ ആ സിനിമ