ഷാരൂഖ് ഖാൻ നായകനായ 'ജവാന്റെ' ആദ്യ റിവ്യു പുറത്ത്.

'ജവാൻ' എങ്ങനെയുണ്ട്?. ബോളിവുഡ് മാത്രമല്ല രാജ്യമൊട്ടാകെ ഇന്നത്തെ ചോദ്യം ഇതായിരിക്കും. വൻ പരാജയങ്ങള്‍ക്ക് ശേഷം 'പഠാനി'ലൂടെ തിരിച്ചുവരവ് നടത്തിയ ഷാരൂഖ് ഖാന്റെ 'ജവാൻ' അതുക്കുംമേലെയായിരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതാ 'ജവാൻ' ഗംഭീരമായിരിക്കുന്നു എന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് 'ജവാൻ' എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

'വിക്രം റാത്തോര്‍' തീര്‍ത്തും തീപ്പൊരി കഥാപാത്രമാണ് എന്ന 'ജവാൻ' കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. അറ്റ്‍ലിയുടെ ഒരു മാസ്റ്റര്‍പീസാണെന്നും അഭിപ്രായങ്ങളുണ്ട്. സര്‍പ്രൈസ് അതിഥികളും ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്യമൊട്ടാകെ ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ മികച്ചതാണ്. ചിത്രത്തിലെ നയൻതാരയോടുള്ള ഇഷ്‍ടവും 'ജവാൻ' സിനിമ കണ്ട ചിലര്‍ പങ്കുവയ്‍ക്കുന്നു. എന്തായാലും മാസ് താരമായി ഷാരൂഖ് ചിത്രത്തില്‍ മടങ്ങിയെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

വമ്പൻ ഹൈപ്പുയര്‍ത്തി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ജവാൻ'. രാജ്യത്തികത്തും പുറത്തും ഷാരൂഖ് ഖാൻ ചിത്രത്തിനായി വമ്പൻ പ്രചരണമാണ് നടത്തിയത്. അതൊക്കെ റിലീസ് ദിനത്തെ സ്വാധീനിച്ചിരിക്കുന്നുവെന്നാണ് തിയറ്ററില്‍ എത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നു. നിങ്ങള്‍ക്കായി ഞാൻ ചിത്രത്തില്‍ മൊട്ടയടിക്കുക പോലും ചെയ്‍തു എന്ന വൈകാരിക പ്രസ്‍താവന വരെ ഷാരൂഖ് ഖാൻ 'ജവാൻ' പ്രചാരണ സമയത്ത് നടത്തിയിരുന്നു.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനം ചെയ്‍ത ചിത്രത്തില്‍ നയൻതാരയാണ് ഷാരൂഖ് ഖാന്റെ നായികയായി എത്തിയത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ. അതിഥി വേഷത്തില്‍ ദീപിക പദുക്കോണുമുണ്ട്. സാന്യ മല്‍ഹോത്ര, പ്രിയാമണി, ഗിരിജ, സഞ്‍ജീത് ഭട്ടാചാര്യ, ലേഹര്‍ ഖാൻ, ആലിയ ഖുരേഷി, റിദ്ധി ദോഗ്ര, സുനില്‍ ഗ്രോവര്‍, മുകേഷ് ഛബ്ര തുടങ്ങിയവരും മറ്റ് ചില സര്‍പ്രൈസ് അതിഥികളും ഷാരൂഖ് ഖാൻ നായകനായി വേഷമിടുന്ന 'ജവാൻ' എന്ന ചിത്രത്തിലുണ്ട്.

Read More: 'വെല്ലുവിളിച്ച്' അനുഷ്‍ക ഷെട്ടി, ബാഹുബലി താരം പ്രഭാസിന്റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക