ശനിയാഴ്‍ച ഡങ്കിക്ക് നേട്ടമുണ്ടാക്കാനായോ?, ഇന്ത്യൻ കളക്ഷനില്‍ ഷാരൂഖ് ഖാൻ നേടിയതിന്റെ കണക്കുകള്‍

Published : Dec 31, 2023, 12:56 PM IST
ശനിയാഴ്‍ച ഡങ്കിക്ക് നേട്ടമുണ്ടാക്കാനായോ?, ഇന്ത്യൻ കളക്ഷനില്‍ ഷാരൂഖ് ഖാൻ നേടിയതിന്റെ കണക്കുകള്‍

Synopsis

ശനിയാഴ്‍ച ഡങ്കി നേടിയത്.  

ഷാരൂഖ് ഖാൻ നായകനായ പുതിയ ചിത്രം ഡങ്കി പതിവ് ആരവങ്ങളില്ലാതെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയ്‍ക്കാണ് ഡങ്കിയെ പ്രേക്ഷകര്‍ കണ്ടത്. അതിനാല്‍ ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ പ്രതീക്ഷിച്ചിട്ടുമുണ്ടാകില്ല. എന്നാല്‍ നിലവില്‍ ഡങ്കിക്ക് ശരാശരിയിലധികം കളക്ഷൻ നേടാനാകുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമകുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം 176.47  കോടി രൂപ ഷാരൂഖ് ഖാൻ നായകനായ ഡങ്കിക്ക് നേടാനായിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഡങ്കി പത്താം ദിവസം ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 9.25 കോടി രൂപയാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ഷാരൂഖ് ചിത്രത്തിന് നേട്ടമുണ്ടാക്കാനാകുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഡങ്കി ആഗോളതലത്തില്‍ ആകെ 340. 10 കോടി രൂപയാണ് നേടിയിരിക്കുന്നത്.

രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന്  ഡങ്കിക്ക് ലഭിക്കുന്ന അഭിപ്രായങ്ങളാണ് ആഗോള ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കാൻ സഹായകരമാകുന്നത്. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ഒരു ആകര്‍ഷണം. അത്ര മികച്ച പ്രതികരണം ഡങ്കിക്ക് തുടക്കത്തില്‍ ലഭിച്ചില്ലെങ്കിലും പിന്നീട് പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോള ബോക്സ് ഓഫീസില്‍ ആകെ ഡങ്കിക്ക് 340 കോടി രൂപ നേടാനായി എന്നത് ചെറിയ കാര്യമല്ല.

ഷാരൂഖ് ഖാന്റെ ഡങ്കി ജിയോ സിനിമയില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒടിട റിലീസ് എന്നായിരിക്കുമെന്നതില്‍ വ്യക്തതയില്ല. ഷാരൂഖിനും വിക്കിക്കും തപ്‍സിക്കും പുറമേ ചിത്രത്തില്‍   വിക്രം കൊച്ചാര്‍, ജ്യോതി സുഭാഷ്, അനില്‍ ഗ്രോവര്‍, ബൊമൻ ഇറാനി, ദേവെൻ, അരുണ്‍ ബാലി, അമര്‍ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നന്നു. കളക്ഷനില്‍ വൻ റെക്കോര്‍ഡുകള്‍ നേടാൻ ചിത്രത്തിന് സാധ്യത ഇല്ല എന്നാണ് ഷാരൂഖ് ഖാനടക്കമുള്ളവര്‍ കരുതുന്നതും.

Read More: മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്