മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്

Published : Dec 31, 2023, 08:11 AM ISTUpdated : Dec 31, 2023, 08:13 AM IST
മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്

Synopsis

മോഹൻലാലിന് ഒന്നാം സ്ഥാനം നഷ്‍ടപ്പെട്ടപ്പോള്‍ ആരാണ് മുന്നിലെത്തിയത് എന്നത് ഒരു സര്‍പ്രൈസ് ഹിറ്റിനറെ ഭാഗവുമാണ്.

കേരളത്തിലെ ബോക്സ് ഓഫീസ് കിംഗ് ആരാണ് എന്ന് ആലോചിച്ചാല്‍ മലയാളി പ്രേക്ഷകരില്‍ ചിലരുടെയെങ്കിലും മനസില്‍ തെളിയുക മോഹൻലാല്‍ എന്നായിരിക്കും. എന്നാല്‍ അത് 2023 വരെയുള്ള കണക്കുകളില്‍ മാത്രം. 2023ല്‍ ആ റെക്കോര്‍ഡിന് ഇളക്കമുണ്ടായി. മോഹൻലാലിനെ മറികടന്ന് യുവ താരങ്ങളുടെ ചിത്രം 2018 ആ സ്ഥാനത്തേയ്‍ക്ക് 2023ല്‍ എത്തി.

മോഹൻലാല്‍ 2016ലായിരുന്നു ആഗോള കളക്ഷനില്‍ തന്നെ ആ റെക്കോര്‍ഡിട്ടത്. മലയാളത്തില്‍ നിന്നുള്ള ആദ്യ 100 കോടി ക്ലബായി പുലിമുരുകൻ മാറി. മോഹൻലാല്‍ എന്ന ക്രൗഡ് പുള്ളര്‍ക്ക് കളക്ഷനിലും അര്‍ഹിക്കുന്ന റെക്കോര്‍ഡായി അത് മാറി. മോഹൻലാല്‍ നായകനിയ പുലിമുരുകൻ 89.40 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രം നേടി സ്ഥാപിച്ച റെക്കോര്‍ഡിന് 2023 വരെ ഇളക്കം തട്ടിയിരുന്നില്ല എന്ന പ്രത്യേകതയുണ്ട്.

മലയാളത്തില്‍ നിന്നുള്ള ഏക 200 കോടി ക്ലബ് എന്ന റെക്കോര്‍ഡ് 2018 സ്ഥാപിച്ച വര്‍ഷമായിരുന്നു 2013. മോഹൻലാലിന്റെ ആ റെക്കോര്‍ഡും ഇല്ലാതായി. കേരളത്തില്‍ നിന്ന് മാത്രം 89.40 കോടി രൂപ 2018 നേടിയപ്പോഴാണ് പുലിമുരുകൻ രണ്ടാം സ്ഥാനത്തായത്. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ടൊവിനോ അടക്കമുള്ള മലയാളത്തില്‍ യുവ താരങ്ങള്‍ ഒന്നാം സ്ഥാനത്തേയ്‍ക്ക് ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലെത്തിയ 2018ലൂടെ മുന്നേറുകയായിരുന്നു. മൂന്നാമതുള്ള ബാഹുബലി 2 74.50 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രമായി നേടിയപ്പോള്‍ നാലാമതായ കെജിഎഫ് 2 68.50 കോടിയും തൊട്ടു പിന്നിലുള്ള ലൂസിഫര്‍ 66.10 കോടി രൂപയും നേടി.

ആറാമതുള്ള വിജയ്‍യുടോ ലിയോ 60.5 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രമായി നേടിയപ്പോള്‍ തൊട്ടു പിന്നിലുള്ള ജയിലര്‍ 57.70 കോടി രുപയും എട്ടാമതുള്ള ആര്‍ഡിഎക്സ് 52.50 കോടി രൂപയും ഒമ്പതാമതുള്ള മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം 47.10 കോടി രൂപയുമാണ് നേടിയത്. പത്താമത് എത്തിയത് മോഹൻലാല്‍ തന്നെയാണ്. മലയാളത്തില്‍ നിന്ന് 50 കോടി ആദ്യമായി നേടിയ ദൃശ്യമാണ് കേരള ബോക്സ് ഓഫീസ് കളക്ഷനിലെ പത്താമൻ. കേരളത്തില്‍ നിന്ന് മാത്രം 43 കോടി രൂപ നേടിയാണ് ദൃശ്യം റെക്കോര്‍ഡിട്ടത്.

Read More: മലൈക അറോറ വീണ്ടും വിവാഹിതയാകുമോ, ഇതാ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്