പവർ റണ്ണുമായി ബൾട്ടി; നേടുന്നത് കോടികൾ; 'ആർഡിഎക്സി'ന് ശേഷം ആക്ഷൻ ഹിറ്റുമായി ഷെയ്ൻ നിഗം

Published : Oct 08, 2025, 07:46 AM IST
balti

Synopsis

ആര്‍ഡിഎക്സ്  സിനിമക്ക് ശേഷം അതിലും ഹെവിയായിട്ടുള്ള ആക്ഷൻ രംഗങ്ങളുമായി ഷെയ്ൻ വീണ്ടുമെത്തിയ ബൾട്ടി, വലിയ മസിലോ ബോഡിയോ ഇല്ലെങ്കിലും ഓരോ ഇടിക്കും പ്രേക്ഷകർക്കിടയിൽ ‘ക്വിന്റൽ ഇടി’ ഫീൽ ഉണ്ടാക്കാൻ നടന് സാധിച്ചു.

ഷെയ്ൻ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം "ബൾട്ടി" മികച്ച പ്രേക്ഷകാഭിപ്രായം ഏറ്റുവാങ്ങി തിയറ്ററുകളില്‍ മുന്നേറുന്നു. നവാഗതനായ ഉണ്ണി ശിവലിംഗമാണ്  ഈ സ്പോർട്സ് ആക്ഷൻ ജോണറിൽ എത്തിയ ചിത്രത്തിന്‍റെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചത്. കബഡി കോർട്ടിലും പുറത്തും മിന്നൽവേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥയാണ് ബാള്‍ട്ടി പറയുന്നത്. റിലീസ് ദിനം മുതല്‍ പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെടുന്നത് ഷെയ്ന്‍ നിഗത്തിന്‍റെ അഭിനയ മികവ് തന്നെയാണ്.

ഹെവിയായിട്ടുള്ള ആക്ഷൻ രംഗങ്ങളുമായി ഷെയ്ൻ വീണ്ടുമെത്തിയ ബൾട്ടി, പ്രേക്ഷകർക്കിടയിൽ ‘ക്വിന്റൽ ഇടി’ ഫീൽ ഉണ്ടാക്കാൻ നടന് സാധിച്ചു. അത് തന്നെയാണ് സിനിമയുടെ വിജയവും. പരമാവധി മെയ്‌വഴക്കത്തോടെയാണ് കബഡി മൂവുകളെല്ലാം ഷെയ്ൻ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ മനസ്സും ശരീരവും പൂർണമായി അർപ്പിച്ച് കൈമെയ് മറന്ന് അവതരിപ്പിച്ച ഈ കഥാപാത്രം ഷെയ്നിന്റ കരിയറിലെ തന്നെ ബ്രേക് ആയിമാറുമെന്നാണ് പ്രേക്ഷകാഭിപ്രായം. 

പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും ബാള്‍ട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇതിനോടകം തന്നെ പതിനഞ്ചു കോടിയാണ് ചിത്രത്തിന്റെ കളക്ഷനായി ലഭിച്ചിരിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്‍സ് ആക്ഷൻ ചിത്രം നിർമിച്ചത്.

നേരത്തെ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ആർഡിഎക്സിലാണ് ഷെയ്ൻ നിഗം ബോൾഡ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രണയരംഗങ്ങളും ഡാൻസുമൊക്കെ ഒരു ‘സ്റ്റാർ മെറ്റീരിയലാ’ണ് ഷെയ്ൻ എന്ന കാര്യം അടിവരയിടുന്ന രീതിക്കായിരുന്നു ആർഡിഎക്സിലെ ഷെയിനിന്റെ പ്രകടനം. ആ സിനിമക്ക് ശേഷം അതിലും ഫാമിലിയോടൊത്തു കാണാൻ പറ്റുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി