കളക്ഷന്‍ 96 ശതമാനം കൂടി: ബോക്സോഫീസില്‍ അടിച്ചുകയറി നസ്രിയ ബേസില്‍ ചിത്രം 'സൂക്ഷ്‍മദര്‍ശിനി'

Published : Nov 24, 2024, 12:08 PM IST
കളക്ഷന്‍ 96 ശതമാനം കൂടി: ബോക്സോഫീസില്‍ അടിച്ചുകയറി നസ്രിയ ബേസില്‍ ചിത്രം 'സൂക്ഷ്‍മദര്‍ശിനി'

Synopsis

ബേസിൽ ജോസഫും നസ്രിയയും അഭിനയിക്കുന്ന 'സൂക്ഷ്‍മദര്‍ശിനി' എന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടുന്നു. 

കൊച്ചി: ബേസില്‍ ജോസഫ് നസ്രിയ എന്നിവര്‍ വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററില്‍ ലഭിക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം തീയറ്റര്‍ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. 

സൂക്ഷ്‍മദര്‍ശിനി എന്ന ചിത്രം നവംബര്‍ 22നാണ് റിലീസായത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍.കോം പറയുന്നു. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 96.13 ശതമാനമാണ് വര്‍ദ്ധിച്ചത്. നവംബര്‍ 23 ശനിയാഴ്ച 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ ചിത്രമായ സൂക്ഷ്‍മദര്‍ശിനി നേടിയിരിക്കുന്നത്. 

ഒരു അയല്‍പക്കത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വാട്സ്ആപ് ഗ്രൂപ്പ് ഒക്കെയുള്ള 2024 ലെ ഒരു അയല്‍പക്കം. കേരളത്തിലെ അങ്ങനത്തെ ഒരു സ്ഥലത്തേക്ക് ബേസിലിന്‍റെ കഥാപാത്രവും അയാളുടെ കുടുംബവും വരുമ്പോള്‍ അവിടെയുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. സൂക്ഷ്‍മദര്‍ശിനിയിലൂടെ നസ്രിയയുടെ മികച്ച ഒരു തിരിച്ചുവരവാണ് എന്ന് അഭിപ്രായങ്ങളുമുണ്ട്.

ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

 ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം ശരൺ വേലായുധൻ, ചിത്രസംയോജനം ചമൻ ചാക്കോ, ഗാനരചന മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം മഷർ ഹംസ, സ്റ്റിൽസ് രോഹിത് കൃഷ്ണൻ

 പ്രൊഡക്ഷൻ കൺട്രോളർ പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ് ബ്ലാക്ക് മരിയ, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിതരണം ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി, പിആർഒ ആതിര ദിൽജിത്ത്.

ഗ്ലാമറസായി കീർത്തി സുരേഷ് ബോളിവുഡിൽ; ബേബി ജോൺ ഗാനത്തിന്‍റെ പ്രമോ പുറത്ത്

'80 കോടി മുടക്കി, രണ്ട് വര്‍ഷം ഷൂട്ട്' എന്നിട്ടും ബാഹുബലി സീരിസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു; വെളിപ്പെടുത്തൽ !

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്