ടോം ഹോളണ്ടിന്റെ സ്‍പൈഡര്‍മാൻ കുതിപ്പ് തുടരുന്നു; പുതിയ കളക്ഷൻ റിപ്പോര്‍ട്ട്

Published : Jul 08, 2019, 09:43 AM ISTUpdated : Jul 08, 2019, 09:45 AM IST
ടോം ഹോളണ്ടിന്റെ സ്‍പൈഡര്‍മാൻ കുതിപ്പ് തുടരുന്നു; പുതിയ കളക്ഷൻ റിപ്പോര്‍ട്ട്

Synopsis

സ്പൈഡര്‍മാൻ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം.

ടോം ഹോളണ്ട് നായകനായി എത്തിയ സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം തീയേറ്ററുകളില്‍ മോശമല്ലാത്ത പ്രകടനം തുടരുന്നു. ചിത്രം റിലീസ് ചെയ്‍ത ആദ്യ ആഴ്‍ചയില്‍ യുഎസില്‍ മാത്രം 185 മില്യണ്‍ ഡോളറാണ് ചിത്രം സ്വന്തമാക്കിയത്.  ചിത്രം ആകെ 580 മില്യണ്‍ ഡോളര്‍ ആണ് സ്വന്തമാക്കിയത്. മറ്റ് വലിയ റിലീസുകളില്ലാത്തതാണ് സ്‍പൈഡര്‍മാന് ഗുണകരമാകുന്നത്.

ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്‍പൈഡര്‍മാനായി എത്തുന്നത്. സ്പൈഡര്‍മാൻ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം. അവഞ്ചേഴ്‍സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. സ്പൈഡര്‍ മാൻ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‍പെക്ട്രത്തിനും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറഞ്ഞിരുന്നത്.  പീറ്ററിന്റെയും സുഹൃത്തുക്കളുടെയും കഥയാണ്. ഒരു കൂട്ടം അമേരിക്കക്കാര്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ എന്തുസംഭവിക്കുന്നുവെന്ന് ചെറു തമാശയോടെയാണ് ചിത്രം പറയുന്നത്- ടോം ഹോളണ്ട് പറയുന്നു. നിക്ക് ഫ്യൂരിയും ചിത്രത്തിലുണ്ട്.

PREV
click me!

Recommended Stories

140 കോടി ചെലവ്, റിലീസിന് മുൻപ് 'ദുരന്ത'മെന്ന് വിധിയെഴുത്ത്; ഒടുവിൽ വൻ കളക്ഷൻ വേട്ട, ഞെട്ടിച്ച് ധുരന്ദർ
14 ദിവസം, കച്ചകെട്ടി എതിരാളികൾ, വീട്ടുകൊടുക്കാതെ വില്ലനും നായകനും; 'കളങ്കാവൽ' 3-ാം വാരത്തിൽ, കളക്ഷൻ