വൻ കടമ്പകൾ കടന്ന ജെഎസ്കെ ആദ്യദിനം എത്ര നേടി ? ഒരുപാട് സന്തോഷമെന്ന് സുരേഷ് ​ഗോപിയും

Published : Jul 18, 2025, 01:49 PM ISTUpdated : Jul 18, 2025, 02:04 PM IST
Jsk movie

Synopsis

സുരേഷ് ഗോപി ചിത്രം ജെഎസ്കെ ആദ്യദിനം നേടിയ കളക്ഷന്‍.

മീപകാലത്ത് മലയാള സിനിമയിൽ ഏറെ ചർച്ചാവിഷയമായ ചിത്രമാണ് ജെഎസ്കെ. ജാനകി എന്ന പേരും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും സെൻസർ ബോർഡുമായുള്ള നിയമ പോരാട്ടത്തിലുമായിരുന്നു അണിയറക്കാർ. ഒടുവിൽ 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യെ 'ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള' എന്നാക്കി, ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിക്കുകയും ചെയ്തു. ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായത്തില്‍ നിന്നും വ്യക്തമാകുന്നത്.

ഡേവിഡ് ആബേലായി സുരേഷ് ​ഗോപി നിറഞ്ഞാടിയ ചിത്രം ആദ്യദിനം എത്ര രൂപയുടെ കളക്ഷൻ നേടി എന്ന വിവരം ഇപ്പോൾ പുറത്തുവരികയാണ്. ട്രാക്കിങ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1.25 കോടിയാണ് ആദ്യദിവസം ജെഎസ്കെ നേടിയിരിക്കുന്നത്. കർണാടക- നാല് ലക്ഷം, ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള പ്രദേശങ്ങൾ- ഒരു ലക്ഷം, തമിഴ്നാട്- മൂന്ന് ലക്ഷം,കേരളം- 1.15 കോടി, ഇന്ത്യയിലെ മറ്റ് സ്ഥലങ്ങൾ- രണ്ട് ലക്ഷം എന്നിങ്ങനെയാണ് ആദ്യദിനം ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള നേടിയിരിക്കുന്നത്.

അതേസമയം, ജെഎസ്കെയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സുരേഷ് ​ഗോപി രം​ഗത്ത് എത്തിയിട്ടുണ്ട്. "ജാനകിയേയും Adv. ഡേവിഡ് ആബേല്‍ ഡോണോവാനെയും കേരളത്തിലെ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്ന് അറിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം", എന്നാണ് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഒരിടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തില്‍ തിരിച്ചെത്തിയ സിനിമയാണ് ജെഎസ്കെ. അത് വെറുതെ ആയില്ലെന്നാണ് പ്രശംസിച്ച് കൊണ്ട് പ്രേക്ഷകര്‍ പറയുന്നത്. ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളോട് നീതിപുലര്‍ത്തിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്