കണ്ണൂര്‍ സ്‍ക്വാഡിനെ വീഴ്‍ത്തുമോ ഗരുഡൻ?, കളക്ഷൻ കണക്കുകള്‍ പുറത്ത്, വമ്പൻ കുതിപ്പ്

Published : Nov 06, 2023, 11:55 AM ISTUpdated : Nov 13, 2023, 03:44 PM IST
കണ്ണൂര്‍ സ്‍ക്വാഡിനെ വീഴ്‍ത്തുമോ ഗരുഡൻ?, കളക്ഷൻ കണക്കുകള്‍ പുറത്ത്, വമ്പൻ കുതിപ്പ്

Synopsis

സുരേഷ് ഗോപി നായകനായ ഗരുഡന്റെ കളക്ഷനില്‍ വൻ കുതിപ്പ്.

സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് ഗരുഡൻ നേടുന്നത്. ഇതുവരെയുള്ള ഗരുഡന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത് അതാണ്.

ആഗോളതലത്തില്‍ ഗരുഡൻ നേടിയത്  6.25 കോടി രൂപയും ഇന്ത്യയില്‍ നിന്ന് മാത്രമുളള ഗ്രോസ് 3.25 കോടി രൂപയും വിദേശത്ത് നിന്ന് നേടിയത് മൂന്ന് കോടിയും ആണെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സക്‍നില്‍ക് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.  വമ്പൻ ഹിറ്റിലേക്കാണ് സുരേഷ് ഗോപിയുടെ ചിത്രം ഗരുഡൻ കുതിക്കുന്നത് എന്ന് വ്യക്തം. കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാൻ ഗരുഡനാകുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. വമ്പൻ വിജയമായ കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ മറികടക്കാൻ ഗരുഡനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്‍ത ചിത്രം എന്ന് തീര്‍ച്ച.

ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിര്‍മിച്ചത്. മിഥുൻ മാനുവേല്‍ തോമസാണ് തിരക്കഥ. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡൻ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സൻ പെടുത്താസ്. ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. പിആര്‍ഒ വാഴൂര്‍ ജോസ്.

Read More: 'അത് ഹൃദയമിടിപ്പിന്‍റെ മുദ്രയാണ്, ഇംപ്രവൈസേഷനാണ്', വീഡിയോയില്‍ ഡാൻസിനെ ട്രോളി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍