ആ റെക്കോര്‍ഡുകള്‍ ഗരുഡൻ തകര്‍ക്കുമോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

Published : Nov 13, 2023, 04:03 PM ISTUpdated : Nov 13, 2023, 04:07 PM IST
ആ റെക്കോര്‍ഡുകള്‍ ഗരുഡൻ തകര്‍ക്കുമോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

Synopsis

സുരേഷ് ഗോപിയുടെ ഗരുഡൻ 10 ദിവസങ്ങളില്‍ കേരളത്തില്‍ നേടിയതിന്റെ കണക്കുകള്‍.  

സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് ഗരുഡൻ നേടുന്നത്. ഇതുവരെ ലഭ്യമായ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടും ഗരുഡൻ വിജയത്തിലേക്ക് കുതിക്കുകയാണ് എന്നാണ് സൂചിപ്പിക്കുന്നത്.

കേരളത്തില്‍ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയുടെ ഗരുഡൻ 10 ദിവസത്തില്‍ നേടിയതിന്റെ കണക്കുകളാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാൻ ഗരുഡനാകുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. വമ്പൻ വിജയമായ കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ മറികടക്കാൻ ഗരുഡനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്‍ത ചിത്രം എന്ന് ഉറപ്പിക്കാവുന്നതാണ്.

ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിര്‍മിച്ചത്. മിഥുൻ മാനുവേല്‍ തോമസ് തിരക്കഥയെഴുതിയ ഗരുഡൻ റിലീസിനേ മികച്ച അഭിപ്രായം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡൻ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും സുരേഷ് ഗാപി നായകനായ ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സൻ പെടുത്താസ്. ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. പിആര്‍ഒ വാഴൂര്‍ ജോസ്.

Read More: ശോഭനയ്‍ക്കും രേവതിക്കുമൊപ്പം നായകനായി ഫഹദ്, സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം