200 കോടി പിന്നിട്ട് സൂര്യ- ജിത്തു മാധവൻ ചിത്രം 'സീനി'ന്റെ കുതിപ്പ്

Published : Nov 12, 2026, 11:14 AM IST
Scene movie Box office

Synopsis

ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ, നസ്‌ലെൻ, നസ്രിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'സീൻ' 5 ദിവസം കൊണ്ട് ആഗോളതലത്തിൽ 205 കോടിയിലേറെ രൂപ നേടി. മികച്ച പ്രതികരണം നേടുന്ന ചിത്രം കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.

തമിഴ്- മലയാള സിനിമാസ്വാദകർ ഒന്നടങ്കം ഒരുപോലെ കാത്തിരുന്ന സിനിമയാണ് സീൻ. ആവേശം, രോമാഞ്ചം തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം എന്നതായിരുന്നു മലയാളികളിൽ ആവേശം ജനിപ്പിച്ചത്. ഒപ്പം നായകനായി സൂര്യയും വില്ലനായി നസ്ലെനും നായികയായി നസ്രിയയും. കോമഡി- ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം നവംബർ 5ന് തിയറ്ററിൽ എത്തുകയും ചെയ്തിരുന്നു. ആദ്യഷോ മുതൽ മികച്ച പ്രതികരണം ലഭിച്ച സീനിന്റെ ഇതുവരെയുള്ള ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

205 കോടിയിലധികം കളക്ഷനാണ് സീൻ ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ ആ​ഗോള കളക്ഷനാണിത്. കേരളത്തിൽ സീൻ വിതരണത്തിന് എത്തിച്ച ​ഗോകുലം മൂവീസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് എത്താനിരിക്കുന്നതിനിടെ സീനിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയുടെയും നസ്രിയയുടെയും നെസ്ലന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം.

മാസ് ആക്ഷനും നർമവും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ട്രെയ്‌ലർ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റർടെയ്‌നറാണ് ചിത്രം. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം റിലീസിനെത്തിച്ചിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്.

ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായി സൂര്യ എത്തുന്ന ചിത്രത്തിൽ, താരത്തിന്റെ സ്റ്റൈലിഷും ദൃഢവുമായ മാസ് പരിവശത്തഗിലാണ് സൂര്യയെത്തുന്നത് മികച്ച ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സൂര്യയ്ക്കും നസ്‌ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ഈ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ ജിത്തു മാധവൻ-സുഷിൻ ശ്യാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും സിനിമയുടെ പ്രധാന പ്രത്യേകതയാണ്.

PREV
Read more Articles on
click me!

Recommended Stories

കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ച് രാമായണ, ഇതുവരെ നേടിയത്
'ബാഹുബലി'യും വീണു; കേരളത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ഇതരഭാഷാ ചിത്രമായി 'ജയിലർ 2 '