ടിക്കറ്റ് വില്‍പന നിരാശപ്പെടുത്തുന്നോ?, വിജയ്‍യുടെ ദ ഗോട്ടിന്റെ കണക്കുകള്‍

Published : Aug 21, 2024, 11:23 AM IST
ടിക്കറ്റ് വില്‍പന നിരാശപ്പെടുത്തുന്നോ?, വിജയ്‍യുടെ ദ ഗോട്ടിന്റെ കണക്കുകള്‍

Synopsis

ദ ഗോട്ടിന്റെ റിലീസ് കളക്ഷൻ എത്ര ആയിരിക്കുമെന്നതിലാണ് ആകാംക്ഷ.

വിജയ് നായകനാകുന്ന പുതിയ ചിത്രം ദ ഗോട്ടിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജ്യത്തിനു പുറത്തും നിരവധി ആരാധകരുള്ള താരമാണ് വിജയ്. അതിനാല്‍ വിദേശത്തും വിജയ് ചിത്രം കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ്സിലെ പ്രീമിയറിന് മുൻകൂറായി വിറ്റ ടിക്കറ്റുകളുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ്.

യുഎസ്സില്‍ ഏകദേശം 92 ലൊക്കേഷനുകളിലാണ് ചിത്രം പ്രീമിയര്‍ ചെയ്യുക. ചിത്രത്തിന്റേതായി നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത് 130 ഷോകള്‍ ആണ്. ഇതിനകം ആകെ വിറ്റിരിക്കുന്നത് 1362 ടിക്കറ്റുകളാണ് എന്നുമാണ് റിപ്പോര്‍ട്ട്. ഓപ്പണിംഗില്‍ വിജയ് നായകനായ ചിത്രം എത്ര നേടും എന്നതിലാണ് ആകാംക്ഷ ഉള്ളത്.

സംവിധാനം വെങ്കട് പ്രഭു നിര്‍വഹിക്കുമ്പോള്‍ തിരക്കഥ കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  ഛായാഗരാഹണം സിദ്ധാര്‍ഥ് നിര്‍വഹിക്കുന്നു. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈമിന്റെ ആദ്യ കോപ്പി ദളപതി വിജയ് കണ്ടിരുന്നുവെന്നും സിനിമയില്‍ നടൻ തൃപ്‍തനാണെന്നുമാണ് റിപ്പോര്‍ട്ട്.

ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: ഞെട്ടിച്ച് അന്നാ ബെൻ, കൊട്ടുകാളിയുടെ ആദ്യ റിവ്യു പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍
102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?