ഞെട്ടിച്ച് അന്നാ ബെൻ, കൊട്ടുകാളിയുടെ ആദ്യ റിവ്യു പുറത്ത്
അന്നാ ബെന്നിന്റെ കൊട്ടുകാളിയെന്ന സിനിമയുടെ ആദ്യ റിവ്യു പുറത്ത്.
അന്നാ ബെൻ നായികയാകുന്ന തമിഴ് ചിത്രമാണ് കൊട്ടുകാളി. സൂരി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് കൊട്ടുകാളി. മാധ്യമപ്രവര്‍ത്തകര്‍ക്കായി സൂര്യയുടെ കൊട്ടുകാളിയുടെ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. വൻ പ്രതികരണമാണ് തമിഴകത്തെ കൊട്ടുകാളി സിനിമയ്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്
പി എസ് വിനോദ് രാജ് സംവിധാനം നിര്‍വഹിക്കുന്ന കൊട്ടുകാളിയില്‍ മികച്ച ഒരു കഥാപാത്രവും പ്രകടനവുമാണ് അന്നാ ബെന്നിന്റേതെന്നാണ് അഭിപ്രായം. കൊട്ടുകാളിയുടെ നിര്‍മാണം നടൻ ശിവകാര്‍ത്തികേയനാണ്. ഓഗസ്റ്റ് 23ന് അന്നാ ബെൻ ചിത്രം പ്രദര്‍ശനത്തിനെത്തും. സൂരിയുടെയും അന്നാ ബെന്നിന്റെയും കൊട്ടുകാളി ചിത്രത്തിന്റെ ഛായാഗ്രാഹണം ബി ശക്തിവേലുമാണ് നിര്‍വഹിച്ചത്.
സൂരി നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഗരുഡനാണ്. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഗരുഡൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോഴും ഹിറ്റായിരുന്നു.
ഗരുഡന് ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടാൻ സാധിച്ചു എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍കിന്റെ റിപ്പോര്‍ട്ട്. സൂരി നായകനായ ഗരുഡൻ സിനിമയുടെ സംവിധാനം ദുരൈ സെന്തില്‍ കുമാറാണ് നിര്‍വഹിച്ചത്. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും വേഷമിട്ട ഗരുഡന്റെ സംഗീതം യുവ ശങ്കര്‍ രാജ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക