രജനികാന്തിനെ മറികടന്നു, ഇനി ആ താരം ഒന്നാമൻ, സുവര്‍ണ നേട്ടത്തില്‍ ഒരേയൊരാള്‍, ആദ്യത്തെ സംഭവം

Published : Sep 14, 2024, 03:19 PM IST
രജനികാന്തിനെ മറികടന്നു, ഇനി ആ താരം ഒന്നാമൻ, സുവര്‍ണ നേട്ടത്തില്‍ ഒരേയൊരാള്‍, ആദ്യത്തെ സംഭവം

Synopsis

അത്തരം നേട്ടത്തില്‍ എത്തുന്ന ഒരേയൊരു താരമായിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആ നടൻ.

വിജയ് നായകനായി എത്തിയ ചിത്രം ദ ഗോട്ട് വൻ വിജയമാണ് നേടുന്നത്. ദ ഗോട്ട് തമിഴ്‍നാട്ടില്‍ 150 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ദളപതി വിജയ് നായകനായ രണ്ടാമത്തെ ചിത്രമാണ് തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി 150 കോടി ക്ലബിലെത്തുന്നത്. നേരത്തെ ലിയോയാണ് വിജയ്‍യുടേതായി 150 കോടി ക്ലബില്‍ തമിഴ്‍നാട്ടില്‍ മാത്രമായി എത്തിയത്.

തമിഴ്‍നാട്ടില്‍ രണ്ട് തവണ 150 കോടി ക്ലബില്‍ എത്തിയ ഒരേയൊരു നായക താരവുമായിരിക്കുകയാണ് വിജയ്. ദ ഗോട്ട് ആഗോളതലത്തില്‍ 350 കോടി രൂപയിലധികം നേടിയിട്ടുണ്ട്.  2024ല്‍ ഹിറ്റായ മഹാരാജയുടെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് മുന്നേറിയിരിക്കുകയാണ്. വിജയ് നായകനായ ദ ഗോട്ട്. രജനികാന്തിന്റെ ജയിലര്‍ 150 കോടി കളക്ഷനില്‍ അധികം തമിഴ്‍നാട്ടില്‍ നിന്ന് നേടിയിട്ടുണ്ട്

വിജയ് രാഷ്‍ട്രീയ പ്രഖ്യാപനം നടത്തിയതിനാല്‍ സിനിമ ഇന്ന് ഒന്നു കൂടി മാത്രമേയുണ്ടാകൂ. ദ ഗോട്ട് ഹിറ്റായെങ്കിലും രണ്ടാം ഭാഗത്തില്‍ വിജയ് ഉണ്ടാകാൻ സാധ്യത കുറവാണെന്നും സിനിമയില്‍ അജിത്തെത്തിയാല്‍ ആരാധകരുടെ ശത്രുതയില്ലാതാകുമെന്നുമാണ് പ്രതീക്ഷ. ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്.  വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തി.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേരിട്ടതെന്നും വെങ്കട് പ്രഭു അഭിമുഖത്തില്‍ പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

Read More: ആരൊക്കെ വീണു?, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷൻ, അജയന്റെ രണ്ടാം മോഷണം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് വെറും 7 കോടി; കളക്ഷന്‍ 300 മടങ്ങ്! സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വമ്പന്‍ വിജയം
100 കോടിയിലേക്കുള്ള ചുവടോ? ബോക്സ് ഓഫീസിൽ കുതിച്ച് മോളിവുഡ് ടൈംസ്- കളക്ഷൻ കണക്ക്