Asianet News MalayalamAsianet News Malayalam

ആരൊക്കെ വീണു?, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷൻ, അജയന്റെ രണ്ടാം മോഷണം നേടിയത്

അജയന്റെ രണ്ടാം മോഷണം ഓപ്പണിംഗില്‍ നേടിയത്.

Ajayante Randam Moshanams opening collection reports out hrk
Author
First Published Sep 14, 2024, 10:31 AM IST | Last Updated Sep 14, 2024, 10:31 AM IST

ഓണം കേരളത്തില്‍ മലയാള സിനിമയുടെയും ആഘോഷ കാലമാണ്. ഉത്സവാന്തരീക്ഷത്തില്‍ ഓണത്തിന് ഒരു മലയാള സിനിമ കാണുക എന്നത് പതിവാണ് പ്രേക്ഷകര്‍ക്ക്. സിനിമ മികച്ചതാണെങ്കില്‍ ആവേശവും വര്‍ദ്ധിക്കും. അജയന്റെ രണ്ടാം മോഷണം  6.25 കോടി നേടി എന്നത് ഹിറ്റിനെ സൂചിപ്പിക്കുന്നതാണ്.

അജയന്റെ രണ്ടാം മോഷണം എന്ന സിനിമയില്‍ ടൊവിനോയാണ് നായകനായത്. കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ നേടി. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം ആകെ നേടിയെന്നുമാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ മുൻനിരയിലെ സ്ഥാനത്ത് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമുണ്ട്.

കേരളത്തില്‍ റിലീസിന് ആകെ 5.80 കോടി രൂപയാണ് വിജയ് നായകനായി എത്തിയ ദ ഗോട്ട് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏകദേശം ആറ് കോടി  നേടി ഓപ്പണിംഗില്‍ മമ്മൂട്ടിയുടെ ടര്‍ബോയാണ് കളക്ഷനില്‍ 2024ല്‍ ഒന്നാമതും ആടുജീവിതം 5.83 കോടിയുമായി മൂന്നാമതുമുണ്ട്. ഓപ്പണിംഗില്‍ കേരളത്തില്‍ ആകെ 5.85 കോടി നേടി മലൈക്കോട്ടൈ വാലിബൻ രണ്ടാമതുണ്ട്. പക്ഷേ 2024ലെ മലയാളം റിലീസുകളുടെ കളക്ഷൻ ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം കുതിപ്പുണ്ടാക്കുമെന്നാണ് തിയറ്ററിലെ സൂചനകള്‍ തെളിയിക്കുന്നത്.

അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

Read More: കമല്‍ഹാസനും പ്രശംസിച്ച സൂരിയുടെ ചിത്രം ഒടിടിയിലേക്ക്, നായിക അന്നാ ബെൻ, നേടിയ കളക്ഷന്റെ കണക്കുകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios