ബോക്സ് ഓഫീസില്‍ സംഭവിക്കുന്നതെന്ത്? ഒടിടിയില്‍ എത്തി 3-ാം ദിനവും തിയറ്ററില്‍ ജനം! 'തുടരും'38-ാം ദിനം നേടിയത്

Published : Jun 02, 2025, 12:37 PM ISTUpdated : Jun 02, 2025, 10:31 PM IST
ബോക്സ് ഓഫീസില്‍ സംഭവിക്കുന്നതെന്ത്? ഒടിടിയില്‍ എത്തി 3-ാം ദിനവും തിയറ്ററില്‍ ജനം! 'തുടരും'38-ാം ദിനം നേടിയത്

Synopsis

ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

തിയറ്ററില്‍ എത്ര ദിനം ഓടി എന്നതായിരുന്നു ഒരുകാലത്ത് സിനിമകളുടെ ജനപ്രീതി അളക്കാനുള്ള അളവുകോല്‍. എന്നാല്‍ വൈഡ് റിലീസ് വന്നതോടെ എത്ര കോടിയുടെ ക്ലബ്ബില്‍ കയറി എന്നതായി വിജയത്തിന്‍റെ നില അളക്കാനുള്ള മാനദണ്ഡം. ഒടിടിയുടെ ജനകീയതയോടെ ഒരു സിനിമ സ്ട്രീമിംഗിന് എത്തുന്നതോടെ അവസാനിക്കുന്ന കാലയളവ് മാത്രമേ തിയറ്ററില്‍ ഒരു സിനിമയുടെ പ്രദര്‍ശനത്തിന് ഉള്ളൂ. എന്നാല്‍ ഒടിടിയില്‍ എത്തിയതിന് ശേഷവും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കാന്‍ സാധിക്കുക ചില്ലറ നേട്ടമല്ല. മുന്‍കാലത്ത് ചില ഹിന്ദി ചിത്രങ്ങള്‍ അത്തരത്തില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം തുടരും അത്തരത്തിലുള്ള നേട്ടം ഉണ്ടാക്കിയിരിക്കുകയാണ്.

ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 36-ാം ദിനമായ മെയ് 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. സ്ട്രീമിംഗ് തുടങ്ങിയതിന് ശേഷവും പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിക്കാന്‍ ചിത്രത്തിന് സാധിച്ചു. അതിന് മുന്‍പുള്ള കളക്ഷനുമായി താരതമ്യം സാധ്യമല്ലെങ്കിലും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ തുടരുമിന് സാധിച്ചു. മെയ് 29 അര്‍ധരാത്രിയോടെ ചിത്രം ഹോട്ട്സ്റ്റാറില്‍ എത്തി. മെയ് 29 ന് 30 ലക്ഷമാണ് ചിത്രം നേടിയിരുന്നതെങ്കില്‍ ഒടിടിയില്‍ എത്തിയ 30 ന് ചിത്രം നേടിയ കളക്ഷന്‍ 10 ലക്ഷമാണ്. മെയ് 31 ന് 14 ലക്ഷം നേടിയ ചിത്രം ജൂണ്‍ 1 ന് വീണ്ടും 10 ലക്ഷം നേടി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരമാണ് ഇത്. അതായത് ഒടിടിയില്‍ എത്തിയതിന് ശേഷമുള്ള മൂന്ന് ദിവസം കൊണ്ട് 34 ലക്ഷം രൂപ ചിത്രം തിയറ്ററുകളില്‍ നിന്ന് കളക്ഷന്‍ നേടിയിട്ടുണ്ട്. മലയാള സിനിമയില്‍ അപൂര്‍വ്വ പ്രതിഭാസമാണ് ഇത്. എത്ര വലിയ ജനപ്രിയ ചിത്രവും പരമാവധി മൂന്ന് ആഴ്ചയില്‍ തിയറ്റര്‍ കളക്ഷന്‍ അവസാനിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 235 കോടിയോളം നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസ് നേടിയ ആദ്യ ചിത്രമായി മാറിയ തുടരും കേരളത്തില്‍ നിന്ന് 50 കോടിയിലേറെ ഷെയറും നേടിയിരുന്നു. പുലിമുരുകന് ശേഷം ഇത്രയും ജനപ്രീതി നേടുന്ന ഒരു മോഹന്‍ലാല്‍ ചിത്രം ഇപ്പോഴാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ