വന്‍ പ്രീ റിലീസ് ഹൈപ്പ്, അഡ്വാന്‍സ് ബുക്കിംഗില്‍ കുതിച്ച് 'ടോക്സിക്'; കര്‍ണാടകയില്‍ നിന്ന് ഇതുവരെ നേടിയത്

Published : Aug 24, 2026, 12:57 PM IST
Toxic Day 1 Advance Booking Collection

Synopsis

കെജിഎഫിന് ശേഷം യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്.

യഷ് എന്ന കന്നഡ താരത്തിന്‍റെ കരിയര്‍ മാറ്റിമറിച്ച ചിത്രമായിരുന്നു കെജിഎഫ്. ചിത്രത്തിലൂടെ ലഭിച്ച പാന്‍ ഇന്ത്യന്‍ സ്വീകാര്യത 2022 ല്‍ പുറത്തിറങ്ങിയ കെജിഎഫ് 2 ന് വലിയ ബോക്സ് ഓഫീസ് നേട്ടമായും രൂപാന്തരപ്പെട്ടു. എന്നാല്‍ ഏതൊരു താരവും കൂടുതല്‍ പ്രോജക്റ്റുമായി സജീവമാകുന്ന സമയത്ത് ഒരു ചിത്രത്തിന് വേണ്ടി മാത്രമായി സമയം മാറ്റിവെക്കുകയായിരുന്നു യഷ്. ആ ചിത്രമാണ് ടോക്സിക്. മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍പ് പലകുറി റിലീസ് മാറ്റിവെച്ച ചിത്രം ഒടുവില്‍ തിരുവോണ ദിനത്തില്‍ തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. കെജിഎഫ് 2 ന് ശേഷമെത്തുന്ന യഷ് ചിത്രം എന്ന നിലയിലുള്ള ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് വന്‍ പ്രീ റിലീസ് ബുക്കിംഗുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കര്‍ണാടകത്തിലെ ബുക്കിംഗ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അവിടെ നിന്നുള്ള ട്രാക്കര്‍മാര്‍.

കര്‍ണാടകത്തില്‍ നിന്നുള്ള ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസിന്‍റെ കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ കര്‍ണാടകത്തില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 17 കോടിയാണ്. ഇത് കര്‍ണാടകത്തില്‍ ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപണിംഗില്‍ ഒന്നുമാണ്. ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ചിത്രം ഇപ്പോള്‍. എന്നാല്‍ റിലീസിന് രണ്ട് ദിവസം കൂടി അവശേഷിക്കുന്നതിനാല്‍ ലിസ്റ്റില്‍ ചിത്രം ഇനിയും മുന്നേറും. കര്‍ണാടകത്തില്‍ നിന്ന് ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപണിംഗ് യഷിന്റെ തന്നെ കെജിഎഫ് 2 ന് ആയിരുന്നു. 35 കോടിയാണ് കെജിഎഫ് 2 ആദ്യ ദിനം കര്‍ണാടകയില്‍ നിന്ന് നേടിയത്.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്) തുടങ്ങിയവരാണ് അണിയറയില്‍.

PREV
Read more Articles on
click me!

Recommended Stories

സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! 'വിശ്വനാഥ് ആൻഡ് സൺസ്' ഒഫീഷ്യൽ കളക്ഷൻ
രവി തേജയ്ക്ക് വന്‍ നേട്ടമായി പുതിയ ചിത്രം; 'ഇരുമുടി' ഇതുവരെ നേടിയത്