'എമ്പുരാന്‍' വീണു! ഇനി 'ഷണ്മുഖന്‍റെ' ഊഴം; ആ റെക്കോര്‍ഡ് ബുക്കില്‍ വമ്പന്മാരെ തകര്‍ത്തെറിഞ്ഞ് 'വാഴ 2'

Published : Apr 24, 2026, 03:14 PM IST
vaazha 2 surpassed empuraan in highest india net collections of malayalam movies

Synopsis

നവാഗതർ ഒരുമിച്ച വാഴ 2 ബോക്സ് ഓഫീസിൽ മറ്റൊരു റെക്കോര്‍ഡ് ബുക്കിലും സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുകയാണ്

മലയാളി സിനിമാപ്രേക്ഷകരെ സംബന്ധിച്ച് താരങ്ങളേക്കാള്‍ പ്രധാനം സിനിമകളുടെ ഉള്ളടക്കമാണെന്നതിന് ഏറ്റവും പുതിയ തെളിവാണ് നവാഗതര്‍ ഒരുമിച്ച വാഴ 2 എന്ന ചിത്രം. 2024 ല്‍ പുറത്തെത്തിയ വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സിന്‍റെ സീക്വല്‍ ആയി എത്തിയിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മാത്രമല്ല സംവിധായകനും മാറി. ആദ്യ ഭാഗത്തില്‍ ചെറു വേഷങ്ങളില്‍ എത്തിയ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, വിനായക് വി, അജിന്‍ ജോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. നവാഗതനായ സവിന്‍ സ ആണ് ചിത്രത്തിന്‍റെ സംവിധാനം. റെക്കോര്‍ഡുകള്‍ പലത് തകര്‍ത്ത ചിത്രം ഇപ്പോഴിതാ ഒരു ശ്രദ്ധേയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യ നെറ്റ് കളക്ഷനില്‍ ഏറ്റവുിം മുന്നിലുള്ള മലയാള ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുകയാണ് ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 113.97 കോടി രൂപയാണ്. ഗ്രോസ് ആവട്ടെ 131.78 കോടിയും. ഇതോടെ മലയാള ചിത്രങ്ങളുടെ ഓള്‍ ടൈം ഹയസ്റ്റ് ഇന്ത്യ നെറ്റ് കളക്ഷന്‍ ലിസ്റ്റില്‍ ചിത്രം നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. എമ്പുരാനെ മറികടന്നാണ് ചിത്രം നാലാമത് എത്തിയിരിക്കുന്നത്. 106.77 കോടിയാണ് എമ്പുരാന്‍റെ ലൈഫ് ടൈം ഇന്ത്യ നെറ്റ്.

വാഴ 2 ന് ലിസ്റ്റില്‍ ഇനി മറികടക്കാനുള്ളത് മോഹന്‍ലാലിന്‍റെ തന്നെ തുടരും ആണ്. 122 കോടിയാണ് തുടരും ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍. അതേസമയം ലിസ്റ്റിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ യഥാക്രമം ലോകയും മഞ്ഞുമ്മല്‍ ബോയ്സുമാണ്. ലോകയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 157.01 കോടിയും മഞ്ഞുമ്മല്‍ ബോയ്സിന്‍റേത് 142.08 കോടിയുമാണ്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതാണ് മഞ്ഞുമ്മല്‍ ബോയ്സിന് ഈ നേട്ടം ഉണ്ടാക്കിക്കൊടുത്തത്. അതേസമയം വാഴ 2 കേരളത്തില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

PREV
Read more Articles on
click me!

Recommended Stories

3900 കോടി കളക്ഷന്‍! ആ ചിത്രം ഇന്ന് ഇറങ്ങിയിരുന്നുവെങ്കില്‍ 'ബാഹുബലി'യേക്കാളും 'ധുരന്ധറി'നെക്കാളും വലിയ ഹിറ്റ്
നിറഞ്ഞ സദസ്സില്‍ പിന്നിട്ടത് ഒരു മാസം; 'ധുരന്ധര്‍ 2' ഇതുവരെ എത്ര നേടി? കണക്കുകള്‍