ബജറ്റ് 55 കോടി, 'എമ്പുരാനൊ'പ്പം റിലീസ്; 'വീര ധീര സൂരന്‍' ഇതുവരെ എത്ര നേടി?ആദ്യ ഒഫിഷ്യല്‍ കളക്ഷന്‍ പുറത്ത്

Published : Apr 04, 2025, 03:33 PM ISTUpdated : Apr 05, 2025, 12:28 PM IST
ബജറ്റ് 55 കോടി, 'എമ്പുരാനൊ'പ്പം റിലീസ്; 'വീര ധീര സൂരന്‍' ഇതുവരെ എത്ര നേടി?ആദ്യ ഒഫിഷ്യല്‍ കളക്ഷന്‍ പുറത്ത്

Synopsis

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം

വലിയ ആരാധകവൃന്ദമുള്ള തമിഴ് താരങ്ങളിലൊരാളാണ് ചിയാന്‍ വിക്രം. എന്നാല്‍ സമീപകാലത്ത് തന്‍റെ താരമൂല്യത്തിനൊപ്പമുള്ള വിജയങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വിക്രം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസി വലിയ വിജയമായിരുന്നെങ്കിലും അദ്ദേഹം സോളോ ഹീറോ ആയ ചിത്രങ്ങളുടെ സ്ഥിതി അതായിരുന്നില്ല. എന്നാല്‍ അദ്ദേഹം നായകനായി ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ വീര ധീര സൂരന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ ഔദ്യോഗികമായി ആദ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

55 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇതെന്നാണ് കൊയ്‍മൊയ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന ആദ്യ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 52 കോടിയാണ്. സമീപകാല വിക്രം ചിത്രങ്ങള്‍ നോക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള വിക്രത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആരാധകർ നൽകിയ സ്നേഹം ഏറെ വലുതാണെന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. കേരളത്തിൽ ലഭിച്ച സ്വീകാര്യതക്ക് നന്ദി അർപ്പിച്ച് അദ്ദേഹം ഇന്നലെ കോഴിക്കോട് നടന്ന സക്സസ് ഇവെന്റിലും തിയേറ്റർ വിസിറ്റിലും പങ്കെടുത്തിരുന്നു. പ്രേക്ഷകാഭ്യാർത്ഥന പ്രകാരം ഈ വാരാന്ത്യത്തിൽ കൂടുതൽ സ്ക്രീനുകളിലേക്ക് വീര ധീര ശൂരന്‍ എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. 

ചിയാൻ വിക്രമിനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. സുരാജിന്‍റെ തമിഴ് അരങ്ങേറ്റവുമാണ് ഇത്. ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം. ജി വി പ്രകാശ് കുമാർ ആണ് സംഗീത സംവിധാന. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ആദ്യദിനം 15 കോടി, പിറ്റേന്നും 'കളങ്കാവൽ' കൊയ്ത്ത് ! ശേഷമുള്ള ദിനങ്ങളിലോ ? മമ്മൂട്ടി പടം ആകെ എത്ര നേടി ?
ഒന്നാമന്‍ മോഹന്‍ലാല്‍, നേട്ടവുമായി മമ്മൂട്ടി; ആ ക്ലബ്ബില്‍ അതിവേഗം എത്തിയ 10 മലയാള ചിത്രങ്ങള്‍