വിജയ്‍ക്ക് ഒറ്റയ്‍ക്ക് 1381 കോടിയോ?, ഇതാ കണക്കുകള്‍

Published : Sep 20, 2024, 03:47 PM IST
വിജയ്‍ക്ക് ഒറ്റയ്‍ക്ക് 1381 കോടിയോ?, ഇതാ കണക്കുകള്‍

Synopsis

വൻ നേട്ടത്തിലേക്കാണ് വിജയ് കുതിച്ചിരിക്കുന്നത്.

തമിഴകത്ത് മാത്രമല്ല രാജ്യത്താകെ ആരാധകരുള്ള താരമാണ് വിജയ്. വിജയ് നായകനായി എത്തുന്ന ഓരോ ചിത്രവും വൻ ഹിറ്റാകാറുമുണ്ട്. കോളിവുഡില്‍ വിജയ്‍ക്ക് പിന്നിലാണ് മറ്റ് താരങ്ങള്‍ എന്ന വിശേഷണം അതിശയോക്തിയും അല്ല. ദളപതി വിജയ് നായകനായി രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം ആകെ നേടിയത് 1381 കോടി രൂപയാണെന്നാണ് കണക്കുകള്‍.

വിജയ് നായകനായി എത്തി വാരിസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. വാരിസ് ആകെ ആഗോളതലത്തില്‍ 310 കോടി രൂപയാണ് നേടിയത്. വിജയ്‍യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായ ലിയോ ആഗോളതലത്തില്‍  നേടിയത് 620 കോടി രൂപയിലധികമാണ്. വിജയ് നായകനായ ഗില്ലി വീണ്ടുമെത്തിയപ്പോള്‍ കളക്ഷൻ ആഗോളതലത്തില്‍ ഏകദേശം ലഭിച്ചത് 30 കോടി രൂപയാണ്.

ഒടുവില്‍ വിജയ്‍യുടേതായി എത്തിയ ചിത്രം ദ ഗോട്ടും വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ദ ഗോട്ട് ആഗോളതലത്തില്‍ നേടിയത് 421 കോടി രൂപയാണ്. വിജയ് നിറഞ്ഞാടുന്ന ഒരു ചിത്രമാണ് ദ ഗോട്ട്. ആരാധകരെ ആവേശത്തിലാക്കുന്നതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

വിജയ് രാഷ്‍ട്രീയ പ്രഖ്യാപനം നടത്തിയതിനാല്‍ സിനിമ ഇന്ന് ഒന്നു കൂടി മാത്രമേയുണ്ടാകൂ. ദ ഗോട്ട് ഹിറ്റായെങ്കിലും രണ്ടാം ഭാഗത്തില്‍ വിജയ് ഉണ്ടാകാൻ സാധ്യത കുറവാണെന്നും സിനിമയില്‍ അജിത്തെത്തിയാല്‍ ആരാധകരുടെ ശത്രുതയില്ലാതാകുമെന്നുമാണ് പ്രതീക്ഷ. ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്. വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തി.

Read More: കൊണ്ടലിനും ഓഫര്‍, കുറഞ്ഞ വിലയില്‍ ടിക്കറ്റ്, ക്വിന്റല്‍ ഇടിയുമായി ആന്റണി വര്‍ഗീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'