ലിയോ ശരിക്കും നേടിയത്? ലൈഫ്‍ടൈം കളക്ഷൻ പുറത്ത്

Published : Nov 25, 2023, 08:17 PM IST
ലിയോ ശരിക്കും നേടിയത്? ലൈഫ്‍ടൈം കളക്ഷൻ പുറത്ത്

Synopsis

വിജയ്‍ നായകനായ ലിയോയുടെ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

അമ്പരപ്പിക്കുന്ന ഒരു വിജയം നേടിയ ചിത്രമായിരിക്കുകയാണ് ലിയോ. ദളപതി വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന നേട്ടം ഇനി ലിയോയ്‍ക്ക്. ലോകേഷ് കനകരാജിനും വിജയത്തിളക്കം. ലിയോയുടെ ലൈഫ്‍ടൈം ബോക്സ് ഓഫീസ് കണക്കുകളാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആഗോള ബോക്സ് ഓഫീസില്‍ 611.6 കോടി രൂപയാണ് വിജയ്‍യുടെ ലിയോ അകെ നേടിയിരിക്കുന്നത് എന്നാണ് അവസാന കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 225 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തില്‍ വിജയ്‍യുടെ ലിയോ 60 കോടി രൂപയാണ് നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ലിയോ 41 കോടി രൂപ നേടിയപ്പോള്‍ വടക്കേന്ത്യയിലും ആകെ 41 കോടിയും  വിദേശത്ത് 196.6 കോടിയും നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

വിജയ് നായകനായ ലിയോയ്‍ക്ക് ഒട്ടനവധി കളക്ഷൻ റെക്കോര്‍ഡും നേടാനായി. കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് ഇനി ലിയോയ്‍ക്കാണ്. ലോകേഷ് കനകരാജിന്റെ ലിയോ തമിഴിലെ കളക്ഷനില്‍ ഒന്നാം സ്ഥാനത്തുമാണ്. റിലീസിന് ഒരു തമിഴ് സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് മാത്രമല്ല 2023ല്‍ ഇന്ത്യൻ സിനിമയിലെ തന്നെ ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ ജവാനെ പിന്നിലാക്കി ലിയോ എത്തിയിരുന്നു.

കേരള ബോക്സ് ഓഫീസിലും റിലീസ് കളക്ഷനില്‍ ഒന്നാമത് വിജയ്‍യുടെ ലിയോയാണ്. കേരളത്തില്‍ ഒരു തമിഴ് സിനിമയുടെ കളക്ഷൻ ആകെ നോക്കുമ്പോഴും ഒന്നാം സ്ഥാനത്ത് ലിയോ തലയുയര്‍ത്തി നില്‍ക്കുന്നു. കന്നഡയിലും വിജയ്‍യുടെ ലിയോ ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡ് നേടിയിരുന്നു. ജയിലറിനെയും മറികടന്നാണ് വിജയ്‍യുടെ ലിയോ കളക്ഷനില്‍ മിക്ക റെക്കോര്‍ഡുകളും തിരുത്തിയത്.

Read More: കേരളത്തിന്റെ ആ കപ്പല്‍ മറഞ്ഞിരിക്കുന്നതെവിടെ?, സിനിമയുമായി ജൂഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി