ബാലയ്യയുടെ കുതിപ്പിലും തെലുങ്കില്‍ ലിയോയുടെ കളക്ഷനില്‍ വമ്പൻ നേട്ടം

Published : Oct 30, 2023, 04:27 PM IST
ബാലയ്യയുടെ കുതിപ്പിലും തെലുങ്കില്‍ ലിയോയുടെ കളക്ഷനില്‍ വമ്പൻ നേട്ടം

Synopsis

ഭഗവന്ത് കേസരിയുടെ കുതിപ്പിലും ലിയോയ്‍ക്ക് കളക്ഷൻ റെക്കോര്‍ഡ്.

ബാലയ്യ നായകനായി വേഷമിട്ട പുതിയ ചിത്രം ഭഗവന്ത് കേസരി തെലുങ്കില്‍ വൻ വിജയമായി മാറിയിരിക്കുകയാണ്. തെലുങ്ക് പ്രേക്ഷകരുടെ ആവേശമായ ഒരു താരം എന്ന നിലയ്‍ക്ക് ഭഗവന്ത് കേസരി പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമാണ് നേടുന്നത്. ഭഗവന്ത് കേസരിയുടെ റിലീസ് ദിവസം തന്നെയാണ് ലിയോയും തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബാലയ്യയുടെ കുതിപ്പിലും ദളപതി വിജയ്‍യുടെ ചിത്രം മികച്ച പ്രതികരണം നേടുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 44 കോടി രൂപയാണ് ലിയോ നേടിയിരിക്കുന്നത്. ഇത് വെറും 11 ദിവസത്തെ കളക്ഷനാണ് എന്നത് വിജയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. തെലുങ്കില്‍ ദളപതി വിജയ്‍ ചിത്രത്തിന്റെ കളക്ഷനില്‍ ഒന്നാമത് എത്തിയിരിക്കുകയുമാണ് ലിയോ. ബാലയ്യയുടെ ഭഗവന്ത് കേസരി130.01 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ലോകേഷ് കനകരാജിന്റെ ലിയോ 461 കോടി രൂപയിലിധകം ആകെ നേടിയിരിക്കുകയാണ് എന്ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു. ഇത്തരം ഒരു നേട്ടത്തില്‍ ഏഴ് ദിവസങ്ങളിലാണ് ലിയോ എത്തിരിക്കുന്നത് എന്നത് തമിഴകത്ത് റെക്കോര്‍ഡാണ് എന്ന് ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്ററില്‍ വ്യക്തമാക്കുന്നു. ലിയോയ്‍ക്ക് കേരളത്തിലും വമ്പൻ റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. വിജയ്‍യുടെ ലിയോ കേരളത്തില്‍ 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. വിജയ് പാര്‍ഥിപൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

Read More: ജോജു നായകനായ പുലിമട, പുതിയ വീഡിയോ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്