ഒഫിഷ്യല്‍, തങ്കലാൻ വെറും മൂന്ന് ദിവസം കൊണ്ട് മാന്ത്രിക സംഖ്യ മറികടന്നു, കളക്ഷൻ പുറത്തുവിട്ടു

Published : Aug 18, 2024, 04:24 PM ISTUpdated : Aug 22, 2024, 12:28 PM IST
ഒഫിഷ്യല്‍, തങ്കലാൻ വെറും മൂന്ന് ദിവസം കൊണ്ട് മാന്ത്രിക സംഖ്യ മറികടന്നു, കളക്ഷൻ പുറത്തുവിട്ടു

Synopsis

വിക്രമിന്റെ തങ്കലാൻ ആകെ നേടിയ കളക്ഷൻ പുറത്തുവിട്ട് നിര്‍മാതാക്കള്‍.  

വിക്രമിന്റെ തങ്കലാൻ മികച്ച വിജയമായിരിക്കുകയാണ്. വിക്രമിന്റെ വേഷപ്പകര്‍ച്ചയായിരുന്നു തങ്കലാന്റെ ആകര്‍ഷണം. വിക്രം അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടുകയായിരുന്നു തങ്കലാനില്‍. തങ്കലാൻ ആഗോളതലത്തില്‍ ആകെ 53.64 കോടി നേടിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

കേരളത്തിലെ തങ്കലാന്റെ പ്രമോഷൻ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. കേരളത്തിലെ പ്രമോഷന് നീക്കിവെച്ച തുക വയനാടിന് നല്‍കുകയായിരുന്നു വിക്രമിന്റെ തങ്കലാന്റെ പ്രവര്‍ത്തകര്‍. പ്രമോഷൻ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ ഒരു കോടി രൂപയില്‍ അധികം റിലീസിന് തങ്കലാൻ കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്.കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ഗോകുലം മൂവീസാണ്.

കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ മികച്ച കളക്ഷൻ വിക്രമിന്റെ തങ്കലാന് നേടാൻ സാധിക്കുന്നുണ്ടെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. തങ്കലാനായി വിക്രം നടത്തിയ കഠിനാദ്ധ്വാനം ചിത്രത്തില്‍ പ്രകടമാണ് എന്നും അഭിപ്രായപ്പെടുന്നു പ്രേക്ഷകര്‍. രൂപംകൊണ്ട് മാത്രമല്ല ഭാവപ്പകര്‍ച്ചയിലും ഞെട്ടിക്കുകയാണ് ചിത്രത്തില്‍ വിക്രമെന്നാണ് തങ്കലാൻ കണ്ടവരുടെ പ്രതികരണങ്ങള്‍. ചിയാൻ വിക്രം കുറച്ച് കാലത്തിനു ശേഷം അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയ തങ്കലാൻ സിനിമ കൂറ്റൻ ഹിറ്റിലേക്ക് കുതിക്കും എന്നാണ് കളക്ഷൻ സൂചനകള്‍

മലയാളിയായ മാളവിക മോഹനന്റെ പ്രകടനവും ചിത്രത്തില്‍ എടുത്ത് പരാമര്‍ശിക്കേണ്ടതാണ് എന്നാണ് അഭിപ്രായങ്ങള്‍. പാര്‍വതി തിരുവോത്ത് വീണ്ടും തിളങ്ങിയിരിക്കുന്നുവെന്നതും ചിത്രം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. അക്ഷരാര്‍ഥത്തില്‍ തങ്കലാൻ മികച്ച ഒരു സിനിമയായി മാറിയിരിക്കുന്നുവെന്നാണ് മിക്കവരുടെയും അഭിപ്രായങ്ങള്‍ തെളിയിക്കുന്നത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സാണ്. തിരക്കഥയും എഴുതിയത് പാ രഞ്‍ജിത്താണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറാണ്.  'തങ്കലാന്' എസ് എസ് മൂർത്തിയാണ് കല.

Read More: ഹിന്ദി ബെല്‍ട്ടും കീഴടക്കാൻ വിജയ്, ബോളിവുഡ് നായകൻമാര്‍ക്ക് സ്വപ്‍നം കാണാനാകാത്ത വൻ സ്‍ക്രീൻ കൗണ്ടുമായി ഗോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

എല്ലാം മാറി മറിയും ! ബോക്സ് ഓഫീസ് നിറച്ച് കളങ്കാവൽ, ഓരോ നിമിഷവും വിറ്റഴിയുന്നത് നൂറ് കണക്കിന് ടിക്കറ്റുകൾ
റിലീസ് ദിനത്തെ മറികടന്ന് രണ്ടാം ദിനം! ബോക്സ് ഓഫീസില്‍ ട്രെന്‍ഡ് സൃഷ്ടിച്ച് മമ്മൂട്ടി; 'കളങ്കാവല്‍' ശനിയാഴ്ച നേടിയത്