തെന്നിന്ത്യക്ക് മുന്നിൽ കിതച്ച് ബോളിവുഡ്, 'ഷംഷേര'യെ കടത്തിവെട്ടി 'വിക്രാന്ത് റോണ' 100 കോടിയിലേക്ക്

By Web TeamFirst Published Jul 31, 2022, 10:27 PM IST
Highlights

കെജിഎഫ്, പുഷ്പ, വിക്രം, ആർആർആർ തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ബോളിവുഡില്‍ നിന്നടക്കം മികച്ച കളക്ഷന്‍ നേടാനായിരുന്നു. 

ഴിഞ്ഞ കുറച്ച് നാളുകളായി ബോക്സ് ഓഫീസുകളിൽ തകർന്നടിയുകയാണ് ബോളിവുഡ് ചിത്രങ്ങൾ. വൻ ഹൈപ്പുമായി എത്തിയ ബി​ഗ് ബജറ്റ് ചിത്രങ്ങൾക്ക് പോലും ബോക്സ് ഓഫീസിൽ അടിപതറി. എന്നാൽ മൊഴിമാറ്റം ചെയ്തതടക്കമുള്ള തെന്നിന്ത്യൻ ചിത്രങ്ങൾക്ക് മികച്ച നേട്ടം കൊയ്യാൻ സാധിച്ചിരുന്നു. ഇതിൽ അവസാനത്തേതാണ് തെന്നിന്ത്യൻ താരം കിച്ച സുദീപ് നായകനായി എത്തിയ 'വിക്രാന്ത് റോണ'(Vikrant Rona).

ബോളിവുഡ് ചിത്രം 'ഷംഷേര'യെ(Shamshera) പിന്നിലാക്കി വിക്രന്ത് റോണയുടെ ബോക്സ് ഓഫീസ് വേട്ട തുടരുകയാണ്. വെറും നാല് ദിവസം കൊണ്ട് നൂറ് കോടിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് വിക്രാന്ത് റോണ. ആദ്യ വാരം പിന്നിടുമ്പോള്‍ അറുപത് കോടിക്കടുത്താണ് ഷംഷേരക്ക് നേടാനായത്. 10 കോടിയാണ് ഷംഷേരയുടെ ആദ്യദിന കളക്ഷൻ. 150 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം എന്ന നിലയില്‍ ഇത് മോശം കളക്ഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

വിക്രാന്ത് റോണ ഇതുവരെ നേടിയത് 85 കോടിയാണ്. നാലാം ദിവസമായ ഇന്നത്തെ കളക്ഷന്‍ എത്തുന്നതോടെ നൂറ് കോടി ക്ലബില്‍ ചിത്രം ഇടം നേടുമെന്നാണ് ട്രെഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ലോകമെമ്പാടുമായി 5250 സ്‌ക്രീനുകളിലാണ് ഷംഷേര പ്രദര്‍ശനത്തിന് എത്തിയതെങ്കിൽ 2500 സ്‌ക്രീനുകളിലാണ് വിക്രാന്ത് റോണ എത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെ ഇറങ്ങിയ ധാക്കഡ്, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചന്‍ പാണ്ഡെ, ജേഴ്‌സി തുടങ്ങിയ ബോളിവുഡ് സിനിമകൾക്ക് വലിയ രീതിയിലുള്ള പരാജയമാണ് നേരിടേണ്ടി വന്നത്. ഇതിൽ ഭൂൽ ഭൂലയ്യ 2ന് മാത്രമാണ് ബോളിവുഡിനെ അൽപമെങ്കിലും കൈപിടിച്ചുയർത്താൻ സാധിച്ചത്. അതേസമയം, കെജിഎഫ്, പുഷ്പ, വിക്രം, ആർആർആർ തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ബോളിവുഡില്‍ നിന്നടക്കം മികച്ച കളക്ഷന്‍ നേടാനായിരുന്നു. 

Shamshera : വീണ്ടും അടിപതറി ബോളിവുഡ്; കാണാൻ ആളുകളില്ലാതെ 'ഷംഷേര', ഷോകൾ പിന്‍വലിച്ചു

2018 ഡിസംബറില്‍ ആരംഭിച്ച ഷംഷേരയുടെ ചിത്രീകരണം 2020 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. വാണി കപൂര്‍ ആണ് നായിക.  അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ​ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രവും രണ്‍ബീര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. ഈ ചിത്രമെങ്കിലും ബോളിവുഡിൽ മാറ്റം സ‍ൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവർത്തകർ. 

ജൂലൈ 28നാണ് വിക്രം റോണ റിലീസ് ചെയ്തത്. പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്ഷൻ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ഡ്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിന്റെ  കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ. ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ. ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെയറര്‍ ഫിലിംസാണ്. 

click me!