ദിലീപിന്റെ 'വോയ്‍സ് ഓഫ് സത്യനാഥൻ' ഇതുവരെ എത്ര നേടി, കണക്കുകള്‍ പുറത്ത്

Published : Aug 10, 2023, 01:18 PM IST
ദിലീപിന്റെ 'വോയ്‍സ് ഓഫ് സത്യനാഥൻ' ഇതുവരെ എത്ര നേടി, കണക്കുകള്‍ പുറത്ത്

Synopsis

ദിലീപിന്റെ 'വോയ്‍സ് ഓഫ് സത്യനാഥന്റെ' കളക്ഷൻ റിപ്പോര്‍ട്ട്.

ദിലീപ് നായകനായി എത്തിയ പുതിയ ചിത്രം 'വോയ്‍സ് ഓഫ് സത്യനാഥൻ' മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുന്നു. 'വോയ്‍സ് ഓഫ് സത്യനാഥന്റെ' ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുമുണ്ട്. രസകരമായ ചിരി നമ്പറുകളുമാണ് ദിലീപ് ചിത്രത്തെ ആകര്‍ഷകമാകുന്നത്. ചിത്രം 10 ദിവസത്തിനുള്ളില്‍ 19 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.

'വോയ്‍സ് ഓഫ് സത്യനാഥൻ' കേരളത്തില്‍ 13 കോടി നേടി. കേരളത്തില്‍ ഒന്നും ആഗോളതലത്തില്‍ അഞ്ച് കോടിയുമാണ് 'വോയ്‍സ് ഓഫ് സത്യനാഥൻ' നേടിയിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. സാങ്കേതികരമായും മികച്ച ഒരു കുടുംബ ചിത്രമാണ് എന്നും അഭിപ്രായങ്ങള്‍ പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നു.

ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ്. സംവിധായകൻ റാഫിയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. ദിലീപിനും ജോജുവിനും സിദ്ധിക്കിനും ഒപ്പം ചിത്രത്തില്‍ അനുപം ഖേർ, മകരന്ദ് ദേശ്‍പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് ('വിക്രം' ഫൈയിം), ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്‍മിനു സിജോ, അംബിക മോഹൻ, എന്നിവരും വേഷമിടുന്നു.

ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന്റെ സംഗീതം. എഡിറ്റിംഗ് നിര്‍വഹിച്ചത് ഷമീർ മുഹമ്മദ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസാണ് നിര്‍വഹിക്കുന്നത്. കലാസംവിധാനം എം ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ മുബീൻ എം റാഫി, സ്റ്റിൽസ് ഷാലു പേയാട്, ഡിജിറ്റൽ മാർക്കറ്റിങ് മാറ്റിനി ലൈവ്, മാർക്കറ്റിങ് പ്ലാൻ ഒബ്‌സ്ക്യുറ, ഡിസൈൻ ടെൻ പോയിന്റ് എന്നിവരാണ് മറ്റു പ്രവർത്തകർ.

Read More: എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'