ഓരോ ദിവസവും കളക്ഷനില്‍ വര്‍ധന; 'വ്യസനസമേതം ബന്ധുമിത്രാദികള്‍' 3 ദിവസം കൊണ്ട് നേടിയത്

Published : Jun 16, 2025, 11:42 AM IST
Vyasana Sametham Bandhu Mithradhikal 3 days box office collection

Synopsis

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. വെള്ളിയാഴ്ച ആയിരുന്നു റിലീസ്. ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രതികൂല കാലാവസ്ഥയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ ഗ്രോസ് 36 ലക്ഷം ആണെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തുടര്‍ന്നുള്ള രണ്ട് ദിനങ്ങളിലും കളക്ഷന്‍ വര്‍ധിച്ചു. രണ്ടാം ദിനത്തില്‍ 57 ലക്ഷം നേടിയ ചിത്രം ഞായറാഴ്ച അത് 74 ലക്ഷത്തിലേക്കും വര്‍ധിപ്പിച്ചു. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 1.67 കോടിയാണ്. കേരളത്തിന് പുറത്തും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രാക്കര്‍മാരുടെ കണക്കുകള്‍. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 71 ലക്ഷം നെറ്റ് നേടിയ ചിത്രം രണ്ടാം ദിനം 1.31 കോടിയും മൂന്നാം ദിനം 1.76 കോടിയും നേടി. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നേടിയ നെറ്റ് കളക്ഷന്‍ 3.78 കോടി.

വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, മാർക്കറ്റിംഗ് ടെൻ ജി മീഡിയ. പിആര്‍ഒ എ എസ് ദിനേശ്. ഐക്കൺ സിനിമാസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്