'90 ശതമാനം ഷോകളും നടന്നില്ല': ബോളിവുഡില്‍ വീണ്ടും തകര്‍ച്ച, ഇത്തവണ വീണത് കപില്‍ ശര്‍മ്മ.!

Published : Mar 18, 2023, 04:53 PM IST
'90 ശതമാനം ഷോകളും നടന്നില്ല': ബോളിവുഡില്‍ വീണ്ടും തകര്‍ച്ച, ഇത്തവണ വീണത് കപില്‍ ശര്‍മ്മ.!

Synopsis

ആദ്യ ദിവസം ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം നടി നന്ദിത ദാസ് സംവിധാനം ചെയ്ത ചിത്രം 40 ലക്ഷം രൂപയാണ് തീയറ്ററില്‍ നിന്നും നേടിയത്. 

മുംബൈ: ഹിന്ദി ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ കോമഡി താരം കപില്‍ ശര്‍മ്മ നായകനായി എത്തിയ ചിത്രമാണ് സ്വിഗാറ്റോ. മാര്‍ച്ച് 17 തീയറ്ററില്‍ എത്തിയ ചിത്രം എന്നാല്‍ ആദ്യം ദിവസം തന്നെ ബോക്സ്ഓഫീസില്‍ തണുത്ത പ്രതികരണമാണ് ഉണ്ടാക്കിയത്. ടിവിയിലെ തന്‍റെ പ്രശസ്തി തീയറ്ററില്‍ എത്തിക്കാന്‍ കപിലിന് സാധിച്ചില്ലെന്നാണ് ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത്. ഒരു കോടിയില്‍ താഴെയാണ് ആദ്യ ദിവസത്തെ സ്വിഗാറ്റോയുടെ കളക്ഷന്‍. 

ആദ്യ ദിവസം ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം നടി നന്ദിത ദാസ് സംവിധാനം ചെയ്ത ചിത്രം 40 ലക്ഷം രൂപയാണ് തീയറ്ററില്‍ നിന്നും നേടിയത്. ഒരു ഫുഡ് ഡെലിവറി ഏജന്‍റിനെയാണ് കപില്‍ ശര്‍മ്മ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇയാളുടെ ജീവിത പ്രതിസന്ധികളും മറ്റുമാണ് ഈ റിയലസ്റ്റിക് പടത്തിന്‍റെ ഇതിവൃത്തം. അതേ സമയം ചിത്രം മികച്ച മൌത്ത് പബ്ലിസിറ്റിയിലൂടെ വാരന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

അതേ സമയം നടനും സിനിമ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ സ്വിഗാറ്റോ സിനിമയുടെ 90 ശതമാനം ഷോകളും ക്യാന്‍സില്‍ ചെയ്തതായി ട്വീറ്റ് ചെയ്തു. സിനിമയ്ക്ക് ആദ്യ ദിവസം 1 മുതല്‍ 3 ശതമാനം ഓപ്പണിംഗാണ് ലഭിച്ചതെന്നും കെആര്‍കെ പറയുന്നു. ഭൂനനേശ്വര്‍ നഗരത്തെ അടിസ്ഥാനമാക്കിയാണ്  സ്വിഗാറ്റോ എന്ന ചിത്രം നന്ദിത ദാസ് ഒരുക്കിയിരിക്കുന്നത്. മനാസ് എന്നാണ് കപില്‍ ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പ്രതിമ എന്ന മനസിന്‍റെ ഭാര്യയായി ഷഹനാസ് ഗോസ്വാമി അഭിനയിക്കുന്നു.  കിസ് കിസ്‌കോ പ്യാർ കരൂൺ, ഫിരംഗി എന്നീ ചിത്രങ്ങൾക്ക് ശേഷം കപില്‍ ശര്‍മ്മ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

'സിനിമയിലെ എന്‍റെ പ്രതിഫലം പ്രതിദിന കണക്കിലാണ്'; എത്രയെന്ന് വെളിപ്പെടുത്തി പവന്‍ കല്യാണ്‍

ജയം രവി നായകനായ 'അഗിലൻ', വീഡിയോ ഗാനം പുറത്ത്

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി