
ദില്ലി : പ്രശസ്തയായ നടിയായല്‍ പിന്നെ പൊതുജനത്തിനിടയില്‍ യാത്രയും മറ്റും നടക്കില്ല. എന്നാല്‍ തുണികൊണ്ട് തലയും മുഖവും മറച്ചിരിക്കുന്നു. കൂടാതെ കറുത്ത കണ്ണടയും ധരിച്ചാണ് ഈ ബോളിവുഡ് നടി നാട് ചുറ്റാന്‍ ഇറങ്ങിയത്. ഇവര്‍ തന്നെ അതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുവഴി പങ്കുവച്ചു. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
മൂഡ്-അനോണിമസ് എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് നടി തന്നെ പോസ്റ്റിന് നല്‍കിയ വിശേഷണം. ‘ബത്തി ഗുല്‍, മീറ്റര്‍ ചാലു’ എന്ന പുതിയ ചിത്രീകരണത്തിനായി ഹിമാചലിലാണ് ശ്രദ്ധ കപൂര്‍. അവിടെ വച്ചാണ് ഈ യാത്ര നടത്തിയത്. . ഷാഹിദ് കപൂറാണ് ചിത്രത്തിലെ നായകന്‍. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു വൈദ്യുതി കമ്പനിക്കെതിരെ പോരാടുന്ന അഭിഭാഷകനായാണ് ഷാഹിദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇതേ സമയം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയില്‍ ശ്രദ്ധയുണ്ട്. ഈ ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും. സയന്‍സ് ഫിക്ഷനാണ് ചിത്രം. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ