ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം ഇന്ന് പത്തനംതിട്ടയില്‍

By Web TeamFirst Published Sep 21, 2018, 11:06 AM IST
Highlights

പുത്തന്‍പീടിക നോര്‍ത്ത് സെന്‍റ്മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വൈകീട്ട് അഞ്ച് ഓടെയാണ് സംസ്കാരം നടക്കുക. 

പത്തനംതിട്ട: അനന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം ഇന്ന് സ്വദേശമായ പത്തനംതിട്ടയില്‍ നടക്കും. പുത്തന്‍പീടിക നോര്‍ത്ത് സെന്‍റ്മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വൈകീട്ട് അഞ്ച് ഓടെയാണ് സംസ്കാരം നടക്കുക. 

മൃതദേഹം പാലാരിവട്ടത്തെ പാന്‍ജോസ് അപ്പാര്‍ട്ട്മെന്‍റിലും തുടര്‍ന്ന് എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ഇന്ന‍സെന്‍റ്, സുരേഷ് ഗോപി, ബെന്നി ബെഹനാന്‍, സംവിധായകന്‍ വിനയന്‍ തുടങ്ങി നിരവധി പേര്‍ അന്തചിമോപചാരം അര്‍പ്പിച്ചു. 

പത്ത് മണിയോടെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹത്തില്‍ ആലപ്പുഴയിലെ ബ്രദേഴ്സ് ഹോട്ടലില്‍ വച്ച് അന്ത്യോപചാരമര്‍പ്പിക്കും. ക്യാപ്റ്റന്‍ രാജുവിനെ അറെ പ്രിയപ്പെട്ട ഭക്ഷണശാലയാണ് ബ്രദേഴ്സ് ഹോട്ടല്‍. 

ഉച്ചയ്ക്ക് ഒന്നരയോടെ പത്തനംതിട്ടയിലെ മാക്കാംകുന്ന് സെന്‍റ് പീറ്റേഴ്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 3.345 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷമ അഞ്ച് മണിയോടെ സംസ്കരിക്കും. 

ഒന്നരമാസം മുൻപ് അമേരിക്കയിലെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രക്കിടയൽ വിമാനത്തിൽ വെച്ച് മസ്തിഷകാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 

ഏതാനു ആഴ്ചകൾക്ക് മുൻപാണ് ആശുപത്രിവിട്ട് വിട്ടിലെത്തിയത്. പക്ഷെ രോഗം ക്യാപ്റ്റൻ രാജവിനെ പൂർണ്ണമായും തളർത്തിയിരുന്നു. സംസാര ശേഷിയും ചലനശേഷിയും പൂർണ്ണമായും നഷ്ടപെട്ട അവസ്ഥയിലായിരുന്നു അവസാനനാളുകളിൽ. സെപ്റ്റംബര്‍ 17ന് കൊച്ചി ആലിൻചുവടിലെ വസതിയിൽ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. 

1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം . അഞ്ഞൂറിലേറ ചിത്രങ്ങളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങള്‍ 


 

click me!