'എ' സര്‍ട്ടിഫിക്കറ്റുമായി ന്യൂഡ് പ്രദര്‍ശനത്തിന്

By Web DeskFirst Published Jan 20, 2018, 10:51 AM IST
Highlights

ദില്ലി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിലക്കിയ നൂഡ് എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ദേശീയ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രത്യേക ജൂറിയാണ് ചിത്രം വിലയിരുത്തി ഒരു ഷോട്ട് പോലും മുറിച്ച് നീക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത്. വിദ്യാ ബാലനാണ് ജൂറി അധ്യക്ഷ.

Our film ‘Nude’ received an ‘A’ certificate without any cuts!!! The entire CBFC special jury team headed by Mrs. Vidya Balan gave us a standing ovation!!! Thank you everyone for your kind support 👍🏽👍🏽👍🏽 pic.twitter.com/OAF5QwRF3T

— Ravi Jadhav (@meranamravi)

ചിത്രത്തിന്‍റെ സംവിധായകന്‍ രവി ജാദവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം കണ്ടതിനുശേഷം ജൂറി അംഗങ്ങള്‍ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ പ്രകീര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഡള്‍ട്ട് ഒണ്‍ലി സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും. ചിത്രരചന അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നഗ്ന മോഡലാകുന്ന ഒരു യുവതിയുടെ കഥയാണ് നൂഡ് പറയുന്നത്.

click me!