അനുരാഗ് കശ്യപിന്‍റെ ഹാരംഖോറും സെൻസറിംഗ് വിവാദത്തിൽ

By Web DeskFirst Published Jun 21, 2016, 2:43 PM IST
Highlights

മുംബൈ: ഉഡ്താ പഞ്ചാബിന് പിന്നാലെ അനുരാഗ് കശ്യപിന്‍റെ ഹാരംഖോറും സെൻസറിംഗ് വിവാദത്തിൽ.അധ്യാപകനും  കൗമാരക്കാരിയായ വിദ്യാർത്ഥിനിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. 

നവാസുദ്ദീൻ സിദ്ദിഖിയും ശ്വേത ത്രിപാഠിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സെൻസർ ബോർഡ് ചെയർമാൻ പഹ്‍ലാജ് നിഹ്‍ലാനിക്കെതിരെ വ്യാപക പ്രതിഷേധത്തിനാണ് ഈ തീരുമാനവും വഴിയൊരുക്കിയിരിക്കുന്നത്. 

ചിത്രം പുറത്തിറക്കുന്നതിന് സെൻസർ ബോർഡ് അപ്പീൽ കമ്മിറ്റിയെ സമീപിക്കുമെന്ന്അനുരാഗ് കശ്യപ് പറഞ്ഞു.  
അനുരാഗ് കശ്യപിന്റെ ഉഡ്ത പഞ്ചാബിലെ 89 രംഗങ്ങൾ മുറിച്ചുമാറ്റണമെന്ന സെൻസർ ബോർഡ് നിർദേശം വലിയ പ്രതിഷേധങ്ങൾക്കും കോടതി ഇടപെടലിനും വഴിയൊരുക്കിയിരുന്നു. 

click me!