'കറുപ്പ് നിറം അവനെ പലരില്‍നിന്നും അകറ്റി', ചാലക്കുടിക്കാരന്‍ ചങ്ങാതിയെ കുറിച്ച് സംവിധായകന്‍

Web Desk |  
Published : Nov 04, 2017, 09:02 AM ISTUpdated : Oct 04, 2018, 11:48 PM IST
'കറുപ്പ് നിറം അവനെ പലരില്‍നിന്നും അകറ്റി', ചാലക്കുടിക്കാരന്‍ ചങ്ങാതിയെ കുറിച്ച് സംവിധായകന്‍

Synopsis

മലയാളികളുടെ മനസ്സ് കീഴടക്കിയ കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് പേരിട്ട  സിനിമ സംവിധാനം ചെയ്യുന്നത് വിനയനാണ്. കലാഭവന്‍ മണിയെ സ്‌നേഹിക്കുന്നവര്‍ക്കുള്ള സമര്‍പ്പണമാണ് ഈ സിനിമയെന്ന് വിനയന്‍ പറഞ്ഞു.

കലാഭവന്‍ മണിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണെന്നും വിനയന്‍ പറയുന്നു.  സമൂഹത്തിന്റെ അടിസ്ഥാന വര്‍ഗത്തില്‍ ജനിച്ച്  സിനിമയുടെ ലോകത്തേക്ക് കഴിവ്  കൊണ്ടുമാത്രം  പിടിച്ചു നിന്ന നടനാണ് മണി. അഭിനയത്തോടൊപ്പം നാടന്‍ പാട്ടും ജനകീയമാക്കി.

അവന്‍റെ കറുപ്പ് നിറം സിനിമാ രംഗത്തെ പലരില്‍ നിന്നും അകറ്റി. എന്നിട്ടും തന്‍റെ പ്രയത്‌നത്താല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.  അവസാനം ഒരു ദുരന്തനാടകത്തിന്‍റെ കഥാപാത്രമായി അരങ്ങൊഴിഞ്ഞു. അങ്ങനെയാണ് ഈ ചിത്രത്തിന്‍റെ കഥ  കടന്നുപോകുന്നത്. പുതുമുഖം താരം രാജാമണിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍റെ പൂജാ ചടങ്ങില്‍ മമ്മൂട്ടി വിശിഷ്ടാതിഥിയാകും.

 അല്‍ഫ ഫിലിംസിന്‍റെ ബാനറില്‍ ഗ്ലാസ്‌റ്റോണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉമ്മര്‍ മുഹമ്മദാണ് നിര്‍വഹിക്കുന്നത്. ബിജിപാലിന്‍റെ സംഗീതത്തില്‍ ഹരിനാരായണനാണ് ഗാനങ്ങള്‍. പ്രകാശ് കുട്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ജോയ് മാത്യു, ഹണിറോസ്, സലിം കുമാര്‍,ധര്‍മ്മജന്‍,രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സൈജു കുറുിപ്പ് തുടങ്ങിയവര്‍ വേഷമിടുന്നു. നവംബര്‍ 15 ന് ചിത്രീകരണം ആരംഭിക്കും.
 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

30-ാം ചലച്ചിത്രമേള, പങ്കെടുത്തത് 25 വർഷം; കാൽനൂറ്റാണ്ടിന്റെ സിനിമാസ്വാദനവുമായി 'ഫിൽമി കപ്പിൾ'
മാന്ത്രികയാഥാർത്ഥ്യങ്ങൾ പേറുന്ന തലമുറകളുടെ കഥ