
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ സിനിമ എന്ന ഖ്യാതിയോടെ എത്തിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 200 കോടി കളക്ഷനാണ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ഫിലിം ഫ്രാഞ്ചൈസി കൂടിയാണ് ലോകയിലൂടെ രൂപപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ലോക യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പർ ഹീറോ മാത്രമാണ് ചന്ദ്ര എന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഡൊമിനിക് അരുൺ.
"കഥാപാത്രത്തെ ഏറ്റവും ഗ്രൗണ്ടഡ് ആയിട്ട് എങ്ങനെ നിർത്താം എന്ന ചിന്തയിലായിരുന്നു ഞാൻ. കാരണം ഇതിലെ ഏറ്റവും ചെറിയ സൂപ്പർ ഹീറോ ചന്ദ്രയാണ്. ഇനി വരാൻ പോകുന്നതൊക്കെ കുറച്ച് കൂടുതലാണ്. അന്ന് ചന്ദ്രയുടെ കഥ ദുൽഖറിനോട് പറഞ്ഞപ്പോൾ, ഇത് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ പോയിക്കളയും, അതുകൊണ്ട് ബാക്കി കൂടി ഉണ്ടാക്കി വരാനാണ് ദുൽഖർ പറഞ്ഞത്. എല്ലാം ഡെവലപ് ചെയ്ത വരാൻ പറഞ്ഞു. പിന്നെയും ഒരു ഒരു ആറ് മാസത്തോളം എടുത്തു." ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ഡൊമിനിക് അരുണിന്റെ പ്രതികരണം.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ