
ഇനി ജീവിതത്തില്‍ വിവാഹമുണ്ടാകില്ലെന്ന് നടി ചാര്‍മിള. തനിക്ക് നല്ല ദാമ്പത്യം വിധിച്ചിട്ടില്ലെന്നും ചാര്‍മിള പറഞ്ഞു. സിനിമാ ജീവിതത്തിനിടെയുണ്ടായ ഒരു തിക്താനുഭവത്തെ കുറിച്ചും ചാര്‍മിള മഴവില്‍ മനോരമയുടെ ഒരു പ്രോഗ്രാമില്‍ വെളിപ്പെടുത്തി.
ചെറിയ പ്രായത്തിൽ അഭിനയിക്കാൻ വന്ന സമയത്ത് ഈ മേഖലയിൽ നിന്ന് ഒരു മോശം അനുഭവവും ഉണ്ടായിരുന്നില്ല. എന്നാൽ നാൽപത്തിരണ്ടു വയസുള്ള ഈ പ്രായത്തിൽ ഒരു മോശം അനുഭവമുണ്ടായി. മൂന്നു യുവാക്കൾ സിനിമയെക്കുറിച്ചു സംസാരിച്ച് അഡ്വാൻസ് ഒക്കെ നൽകിപ്പോയി. ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ പ്രായമുള്ളവര്‍. കോഴിക്കോട് ഷൂട്ടിങ്ങിനു പോയശേഷമാണ് അവരുടെ മനസിൽ മറ്റു പലതുമുണ്ടായിരുന്നെന്നു തിരിച്ചറിഞ്ഞത്. ഇങ്ങനെയാണെങ്കിൽ ഞാന്‍ അഭിനയിക്കില്ലെന്നു പറഞ്ഞ് തിരിച്ചുവന്നു. ഇനി പ്രഫഷണൽ ആയവർക്കൊപ്പം മാത്രമേ അഭിനയിക്കൂ എന്നു തീരുമാനിച്ചു- ചാര്‍മിള പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ