ജിബിൻ ആന്‍റണി സംവിധാനം ചെയ്യുന്ന 'കണ്ടൻ' എന്ന പുതിയ മലയാള സൈക്കോളജിക്കൽ ക്രൈം ത്രില്ലർ പൂർണ്ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്

യു കെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാള ചിത്രമാണ് കണ്ടൻ. സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മിസ്റ്ററി, സസ്പെൻസ്, മാനസിക സംഘർഷം എന്നിവയുടെ സമന്വയമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറക്കാര്‍ പറയുന്നു. പൂർണ്ണമായും പുതുമുഖ താരങ്ങളെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സെന്റ് മേരീസ് അസോസിയേറ്റ്സിൻ്റെ ബാനറിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് പുതുമുഖ സംവിധായകൻ ജിബിൻ ആന്റണിയാണ്. ക്യാമറ ജിബിൻ ആന്റണിയും അലൻ ജേക്കബും നിർവ്വഹിക്കുന്നു.

സംഗീതം ജയ്സൺ ജോൺ. ഗാനങ്ങൾക്ക് വോകൽസ് നൽകിയിരിക്കുന്നത് സൂരജ് സന്തോഷാണ്. ഗാനരചന ജിബിൻ ആന്റണി, ആർട്ട് ഡയറക്ടർ ജെറിൻ തൊട്ടപ്പിള്ളി ജോണി, ലൈൻ പ്രൊഡ്യൂസർ ഫിലിപ്പ് കെ. ജെ, ക്രിയേറ്റീവ് ഹെഡ് ബെന്നി ആശംസ, അസോസിയേറ്റ് ഡയറക്ടേഴ്സ് അനു അടൂർ, നിഷ നായർ, ദീപക് ജയൻ. കോഡിനേറ്റർ ജ്യോതിഷ് ജോസ്, പ്രൊഡക്ഷൻ കൺട്രോളേഴ്‌സ് സന്ദീപ് പീറ്റർ, ബേസിൽ കുട്ടമ്പുഴ, പോസ്റ്റ്-പ്രൊഡക്ഷൻ കോഡിനേറ്റർ സാൻ ആന്റണി ജോർജ്, ഡബ്ബിംഗ് ജീസൻ സാഗർ, സ്റ്റുഡിയോ ഫുൾ സ്ക്രീൻ സിനിമാസ്, കളർ ഗ്രേഡിംഗ് സുരേഷ് എസ്.ആർ, സൗണ്ട് മിക്സിംഗ് സന്ദീപ് ശ്രീധരൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദീപക് ജയൻ, സന്ദീപ് പീറ്റർ, ക്രൂ അംഗങ്ങൾ ബാബു ജോസ്, ഗോപകുമാർ നായർ, എബിൻ പീറ്റർ, ഡ്രോൺ വിപിൻ മാത്യു, സ്റ്റിൽസ് ജോൺ വർഗീസ്, പ്രൊമോഷൻസ് ബിഗ് ഫ്രെയിം മീഡിയ,പോസ്റ്റർ ഡിസൈൻ അദിൻ ഒല്ലൂർ, പി ആർ ഒ- എം കെ ഷെജിൻ എന്നിവരാണ്.

മനുഷ്യ മനസ്സിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുന്ന ശക്തമായ കഥാപശ്ചാത്തലമാണ് കണ്ടൻ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്ന സസ്പെൻസും വികാരതീവ്രതയും വാഗ്ദാനം ചെയ്യുന്ന ചിത്രം ഈ വർഷം പകുതിയോടെ ഇന്ത്യയിലും യുകെയിലുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി.

Asianet News Live | Malayalam Live News | Khamenei Death | Iran-Israel conflict | Breaking News