അജിത്തിന്റെ മകളായി വീണ്ടും അനിഘ

By Web TeamFirst Published Nov 22, 2018, 12:05 PM IST
Highlights

ഗൌതം വാസുദേവ് മേനോൻ അജിത്തിനെ നായകനാക്കി  ഒരുക്കിയ യെന്നൈ അറിന്ധാലില്‍ മലയാളി താരം അനിഘ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനിഘ വീണ്ടും അജിത്തിനൊപ്പം അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഗൌതം വാസുദേവ് മേനോൻ അജിത്തിനെ നായകനാക്കി  ഒരുക്കിയ യെന്നൈ അറിന്ധാലില്‍ മലയാളി താരം അനിഘ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനിഘ വീണ്ടും അജിത്തിനൊപ്പം അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

വിശ്വാസം എന്ന ചിത്രത്തിലണ് അനിഘ അഭിനയിക്കുന്നത്. അജിത്തിന്റെയും നയൻതാരയുടെയും മകളായിട്ടാണ് അനിഘ അഭിനയിക്കുന്നത്. കുടുംബത്തെയും ഭക്ഷമത്തെയും കുറിച്ചായിരുന്നു സെറ്റില്‍ തന്നോട് സംസാരിക്കുറുള്ളതെന്ന്അനിഘ പറയുന്നു. തന്റെ ആകാരഭംഗി നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള ഡയറ്റും ഭക്ഷണക്രമീകരണങ്ങളുമായിരുന്നു അജിത് സംസാരിക്കാറുള്ളതെന്നും അനിഘ പറയുന്നു. സിരുത്തൈ ശിവയാണ് വിശ്വാസം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

click me!