സ്വഭാവം നന്നാക്കിയിട്ട് മതി പാട്ട്, ജസ്റ്റിന്‍ ബീബറോട് ചൈന

Published : Jul 21, 2017, 10:52 PM ISTUpdated : Oct 04, 2018, 11:40 PM IST
സ്വഭാവം നന്നാക്കിയിട്ട് മതി പാട്ട്, ജസ്റ്റിന്‍ ബീബറോട് ചൈന

Synopsis

വിലക്കുകളും നിരോധനങ്ങളും പതിവായ ചൈനയില്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ക്കും വിലക്ക്.  സ്വഭാവദൂഷ്യം മൂലമാണ് ജസ്റ്റിന്‍ ബീബര്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തിയത്. ബീബറുടെ ജീവിതരീതിയും ശൈലിയുമാണ് കടുത്ത തീരുമാനമെടുക്കാന്‍ ചൈനയെ പ്രേരിപ്പിച്ചതെന്നാണ് വാദം. സ്വഭാവം നന്നാക്കി വന്നാല്‍ പ്രവേശിപ്പിക്കുമെന്ന ഉറപ്പും ചൈന നല്‍കുന്നു. ബീബര്‍ക്ക് രാജ്യത്ത് വലിയ ആരാധക സമ്പത്തുണ്ടെന്ന് തുറന്നു സമ്മതിച്ചാണ് ചൈന നടപടി അറിയിച്ചത്. ബീബറുടെ കഴിഞ്ഞ തവണത്തെ സന്ദര്‍ശനം ജനങ്ങള്‍ക്കിടയില്‍ അവമതിയുണ്ടാക്കിയെന്നാണ് ചൈനയുടെ പക്ഷം.

2013ലാണ് ബീബര്‍ അവസാനമായി ചൈനയില്‍ സന്ദര്‍ശനം നടത്തിയത്. ബീബര്‍ ഈ വര്‍ഷം ചൈന സന്ദര്‍ശിക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തിയ്യതി പ്രഖ്യാപിച്ചിരുന്നില്ല. ദലൈലാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് ഗായകരായ ലേഡി ഗാഗ, ബ്ജോര്‍ക്ക്, ബോന്‍ ജോവി എന്നിവര്‍ക്ക് ചൈനയില്‍ നിലവില്‍ വിലക്കുണ്ട്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ